ഭൂമിതൊട്ടു; സുനിതയും വില്‍മോറും സംഘവും

Web Desk
1 Min Read

കേപ് കനാവറല്‍: ഒന്‍പത് മാസത്തിന് ശേഷം നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27നാണ് സുനിതയേയും വില്‍മോറിനേയും മറ്റു രണ്ടുപേരേയും വഹിച്ചുള്ള സ്‌പേസ് എക്‌സിന്റെ ക്രൂ നൈന്‍ പേടകം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തൊട്ടത്. ചൊവ്വാഴ്ച രാവിലെ 10.35നാണ് നാലു യാത്രികരേയും വഹിച്ചുള്ള സ്‌പേസ് എക്‌സ് ബഹിരാകാശത്തു നിന്നും യാത്ര പുറപ്പെട്ടത്.

city exchange

എട്ടു ദിവസത്തേക്കായിരുന്നു സുനിത വില്യംസും ബു്ച്ച് വില്‍മോറും യാത്ര പോയത്.

സുനിതയ്ക്കും ബുച്ചിനുമൊപ്പം നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്ന മറ്റു രണ്ടു യാത്രക്കാര്‍. പേടകത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന കവാടം അടയ്ക്കുന്ന ഹാച്ചിങ് പ്രക്രിയ ചൊവ്വാഴ്ച രാവിലെ 10.15ന് തന്നെ പൂര്‍ത്തിയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നിലയവുമായി വേര്‍പെടുത്തുന്ന അണ്‍ഡോക്കിങ്ങും നടത്തി.

ബുധനാഴ്ച പുലര്‍ച്ചെ 2.41നായിരുന്നു ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഡീ ഓര്‍ബിറ്റ് ബേണ്‍ പ്രക്രിയ. ഈ ഘട്ടം പിന്നിട്ടതോടെ പാരച്ചൂട്ടുകള്‍ വിടരുകയായിരുന്നു. വേഗത ക്രമമായി നിയന്ത്രിച്ച് കണക്കാക്കിയതു പോലെ തന്നെ പേടകം അറ്റ്ലാന്റിിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു.

- Advertisement -
Ad image

കടലില്‍ കാത്തിരുന്ന നാസാ സംഘത്തിന്റെ കപ്പലിലേക്ക് നാലുപേരേയും കൊണ്ടുവരികയായിരുന്നു. പേടകത്തില്‍ നിന്നും സുനിതാ വില്യംസ് മൂന്നാമതും വില്‍മോര്‍ നാലാമതുമാണ് പുറത്തിറങ്ങിയത്. ചിരിച്ച് കൈവീശിയാണ് ഇരുവരും ലോകത്തെ അഭിസംബോധന ചെയ്തത്.

കരയിലെത്തിച്ച യാത്രികരെ ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലേക്ക് മാറ്റി. ഇവിടെ വൈദ്യപരിശോധനയുണ്ടാകും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ദീര്‍ഘനാള്‍ കഴിഞ്ഞ സുനിതയ്ക്കും വില്‍മോറിനും ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി ഇണങ്ങാന്‍ കൂടുതല്‍ ചികിത്സ നല്‍കും.

Share This Article
Leave a Comment
error: Content is protected !!