സ്മാര്‍ട്ടായി കഹ്‌റാമ വൈദ്യുതി മീറ്ററുകള്‍

Web Desk
1 Min Read

ദോഹ: ബില്ലടച്ചാല്‍ അഞ്ചു മിനുട്ടിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് വിദൂരമായി വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഹറാമയുടെ സ്മാര്‍ട്ട് മീറ്ററുകള്‍ക്ക് സാധിക്കുമെന്ന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്‌റാമ) അറിയിച്ചു.

city exchange

വിച്ഛേദിക്കപ്പെട്ട വൈദ്യുത കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ ഫീല്‍ഡ് ടീമിനെ അയക്കാന്‍ കഹ്‌റാമയുടെ ഹോട്ട്‌ലൈനിലേക്ക് വിളിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ സമയം ഗണ്യമായി ലാഭിക്കാനും സ്മാര്‍ട്ട് മീറ്ററുകളുടെ സേവനം പ്രയോജനപ്പെടും.

സ്മാര്‍ട്ട് മീറ്ററുകള്‍ വിശ്വാസ്യതയിലും കാര്യക്ഷമതയിലും മികവ് പ്രകടിപ്പിക്കുന്നതോടൊപ്പം ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകള്‍ അടച്ചാലുടന്‍ വിദൂരമായും സ്വയമേവയും വൈദ്യുതി പുനഃസ്ഥാപിക്കലും സാധ്യമാക്കുന്നുവെന്ന് കഹ്‌റാമ ട്വീറ്റ് ചെയ്തു.

- Advertisement -
Ad image

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ രാജ്യത്തുടനീളം സാധാരണ മീറ്ററുകള്‍ക്ക് പകരമായി രണ്ട് ലക്ഷത്തിലേറെ സ്മാര്‍ട്ട് മീറ്ററുകളാണ് കഹ്‌റാമ സ്ഥാപിച്ചത്. ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള കഹ്‌റാമയുടെ പ്രധാന പദ്ധതികളിലൊന്നാണ് സ്മാര്‍ട്ട് മീറ്റര്‍. കൂടുതല്‍ കൃത്യമായും കാര്യക്ഷമമായും ഫലപ്രദമായും വൈദ്യുതി ഉപഭോഗം റീഡ് ചെയ്യാന്‍ സ്മാര്‍ട്ട് മീറ്ററുകളിലൂടെ സാധിക്കും. ആറു ലക്ഷം നൂതന ഡിജിറ്റല്‍ മീറ്ററുകള്‍ സ്ഥാപിക്കാനാണ് കഹ്‌റാമ ലക്ഷ്യമിടുന്നത്.

Share This Article
Leave a Comment
error: Content is protected !!