എയര്‍ ബബിള്‍ കരാര്‍ പുതുക്കി: ഇന്ത്യ-ഖത്തര്‍ വിമാന സര്‍വീസ് സാധാരണ നിലയിലേക്ക്

Web Desk
0 Min Read

ദോഹ: ഇന്ന് ഇന്ത്യക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വീസുകളില്‍ പലതും മുടങ്ങി. വൈകിട്ടോടെ പുനസ്ഥാപിക്കപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബബിള്‍ കരാര്‍ പുതുക്കാത്തതാണ് വിമാനങ്ങള്‍ മുടങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 30 ഓടെ കരാര്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയുള്ള വിമാനങ്ങളാണ് സര്‍വീസ് മുടക്കേണ്ടി വന്നത്. ദോഹയില്‍ നിന്നും കണ്ണൂരിലേക്കുള്ള രാവിലെ പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനവും ഹൈദരാബാദില്‍ നിന്നും ദോഹക്കുള്ള ഇന്‍ഡിഗോ വിമാനവും റദ്ദാക്കിയിരുന്നു. എന്നാല്‍ വൈകിട്ടോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു. എയര്‍ ബബിള്‍ കരാര്‍ പുതുക്കിയതായും ഒരു മാസത്തേക്ക് കരാര്‍ പുതുക്കിയതായി ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ അറിയിക്കുകയുമായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!