ബി ജെ പി നേതാവിന്റെ കൊല; രണ്ട് എസ് ഡി പി ഐക്കാര്‍ അറസ്റ്റില്‍

Web Desk
0 Min Read

ആലപ്പുഴ: ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്റെ കൊലപാതകത്തില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. വെള്ളക്കിണര്‍ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരാണ് പിടിയിലായത്. അനൂപിനെ ബംഗളൂരുവില്‍ നിന്നും റസീബിനെ ആലപ്പുഴയില്‍ നിന്നുമാണ് പിടികൂടിയത്. ഇരുവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു.

city exchange

രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് എസ് ഡി പി ഐ പ്രവര്‍ത്തരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ ആസിഫ്, നിഷാദ്, അലി, സുധീര്‍, അര്‍ഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

Share This Article
Leave a Comment
error: Content is protected !!