

രാമന്തളി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137-ാമത് ജന്മദിനം രാമന്തളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു.

രാവിലെ രാമന്തളി സെന്ററില്‍ പതാക ഉയര്‍ത്തിയതോടെയാണ് ആരംഭം. ജന്മദിന പദയാത്ര നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി വി കൃഷ്ണന് പതാക കൈമാറി ഡി സി സി ജനറല്‍ സെക്രട്ടറി എ പി നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ച് വടക്കുമ്പാട് സെന്ററില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. വി വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ഡി കെ ഗോപിനാഥ്, പി വി സുരേന്ദ്രന്‍, പിലാക്കല്‍ അശോകന്‍, മുട്ടില്‍ സുധാകരന്‍, കെ എം കോമളവല്ലി, പി പി നാരായണന്‍, പി പി ശേഖരന്‍, കെ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ മുതിര്‍ന്ന പ്രവര്‍ത്തകരായ സി ഗോപാലന്‍, പുതിയപുരയില്‍ മുഹമ്മദ് എന്നിവരെ ഷാള്‍ അണിയിച്ച് ആദരിച്ചു.

