പ്രവാസി മിത്രം പോര്‍ട്ടല്‍ പ്രവത്തന സജ്ജമായി; രജിസ്റ്റര്‍ ചെയ്യാം

Web Desk
1 Min Read

ദോഹ: പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന റവന്യൂ- സര്‍വെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളുടെ തല്‍സ്ഥതി അറിയാനും പരാതി അറിയിക്കാനുമുള്ള ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി.

city exchange

വില്ലേജ് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നല്‍കിയ വിവിധ രേഖകള്‍, മക്കളുടെ വിദ്യാഭ്യാസത്തിനായുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഭൂനികുതി, കെട്ടിട നികുതി, ഭൂമി തരം തിരിക്കല്‍, ഭൂമി ഏറ്റെടുക്കല്‍, പട്ടയം, റവന്യൂ റിക്കവറി, പോക്ക് വരവ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രവാസി മിത്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പരാതികള്‍ സമര്‍പ്പിക്കാനും മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനും ഓണ്‍ ലൈന്‍ വഴി സാധിക്കും.

ലിങ്ക്: http://pravasimithram.kerala.gov.in

- Advertisement -
Ad image

പരാതിയുമായി ബന്ധപ്പെട്ട രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ ഓപ്ഷനുണ്ട്. ഒന്നില്‍ കൂടുതല്‍ രേഖകളുണ്ടെങ്കില്‍ ഒറ്റ ഫയലാക്കിയതിനു ശേഷം പി ഡി എഫ് ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യുക. ഫയല്‍ സൈസ് ഒരു എം ബിയില്‍ കവിയരുത്.

Share This Article
Leave a Comment
error: Content is protected !!