
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിന് ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സ് (ലെഖ്വിയ) താല്‍ക്കാലിക ഫീല്‍ഡ് ആശുപത്രി സ്ഥാപിച്ചു.

പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ ഇതിനകം സ്വീകരിച്ചതായും അവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കിയതായും ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഗുരുതരമായ കേസുകള്‍ അയല്‍ പ്രവിശ്യകളിലെ പ്രധാന ആശുപത്രികളിലേക്ക് മാറ്റി.

ഭൂകമ്പം ബാധിച്ച കുടുംബങ്ങള്‍ക്ക് താത്ക്കാലിക താമസ സൗകര്യം ഒരുക്കുന്നതിനും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പ് നിരവധി ഷെല്‍ട്ടര്‍ ടെന്റുകള്‍ സ്ഥാപിച്ചു.
