ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികള്‍ 102

Web Desk
0 Min Read

ദോഹ: മാര്‍ച്ച് 15ന് ഖത്തറില്‍ 102 പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചതായി പൊതിജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലുള്ള 101 പേര്‍ക്കും വിദേശത്തു നിന്നും യാത്ര ചെയ്‌തെത്തിയ ഒരാള്‍ക്കുമാണ് രോഗബാധയുണ്ടായത്. ഇതോടെ നിലവില്‍ 1135 പേര്‍ക്കാണ് ഖത്തറില്‍ കോവിഡ് രോഗമുള്ളത്.

city exchange

കഴിഞ്ഞ 24 മണിക്കൂറിനകം 158 പേര്‍ക്ക് രോഗം ഭേദമായി. ഈ സമയത്ത് ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 677 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തീവ്രപരിചരണ വിഭാഗത്തിലും ആശുപത്രിയിലും ആരേയും പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ മൂന്നുപേരും ആശുപത്രിയില്‍ 26 പേരുമാണ് ചികിത്സയിലുള്ളത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!