അജ്പാക് ‘കളറിങ് ദി കള്‍ച്ചര്‍’ ചിത്ര പ്രദര്‍ശനം മെയ് 9ന്

Web Desk
1 Min Read

ദോഹ: പ്രശസ്ത ചിത്രകാരിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ നീത ജോളി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം മെയ് ഒന്‍പതിന് വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്യും. ഖത്തറിലെ കലാ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

city exchange

തുടര്‍ന്ന് വിവിധ കലാപരിപാടികളും മ്യൂസി ഖത്തറിന്റെ സംഗീത പരിപാടിയും നടക്കും.
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ അംഗമായ നീത ജോളി ഖത്തറില്‍ ഇതിനു മുന്‍പും എക്‌സിബിഷന്‍സ് നടത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആലപ്പുഴയില്‍ നടത്തിയ പ്രദര്‍ശനം വലിയ തോതില്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നീത ശാസ്ത്രീയമായി ചിത്രരചന അഭ്യസിക്കാതെ തന്നെ വിരല്‍ത്തുമ്പുകൊണ്ട് വിസ്മയം തീര്‍ക്കുന്ന ചിത്രകാരിയാണ്.

കളറിങ് ദി കള്‍ചര്‍ പരിപാടിയുടെ ഭാഗമായി മെയ് 17ന് ജൂനിയര്‍ സുബ്ജൂനിയര്‍ വിഭാഗങ്ങള്‍ക്കായുള്ള ഇന്റര്‍സ്‌കൂള്‍ ചിത്രരചനാ മല്‍സരങ്ങള്‍ മൈദറിലെ ഗലീലിയോ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. വിവിധ സ്‌കൂളുകളില്‍ നിന്നായി 700ഓളം വിദ്യാര്‍ഥികള്‍ ഇതിനുള്ള രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി.

Share This Article
Leave a Comment
error: Content is protected !!