

ദോഹ: ഏഴര പതിറ്റാണ്ടായി മലയാളിയുടെ ഇസ്ലാം വായനയെ സര്‍ഗാത്മകവും ഗുണപരവുമാക്കുന്നതില് നേതൃപരമായ പങ്കുവഹിച്ച പ്രബോധനം വാരികയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ദോഹയിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന് ഓഡിറ്റോറിയത്തില്‍ ലോഞ്ച് ചെയ്തു.

പ്രബോധനം ചീഫ് എഡിറ്ററും ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗവുമായ ഡോ. കൂട്ടില്‍ മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രബോധനത്തിന്റെ സംഭാവനകള്‍ സമൂഹത്തിനു വലിയ അളവില്‍ ദിശ നല്കുന്നതായിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാം വായനയുടെ ശക്തിയും കരുത്തും അവലംബവുമായി ആശയപരമായ വെല്ലുവിളികളെ അതിജീവിക്കാന്‍ സമുദായത്തിന് ആവേശം പകര്‍ന്നു നല്കിയ പ്രസിദ്ധീകരണമാണത്.


സമുദായ ശുദ്ധീകരണത്തിനും ശാക്തീകരണത്തിനും ഒപ്പം ബഹുസ്വര സാമൂഹികതയുടെ ക്രിയാത്മകതക്കും പ്രബോധനം നല്കിയ സംഭാവന വിലമതിക്കാനാവാത്തതാണ്. പുതിയ കാലത്ത് മാനവ സമൂഹത്തിന്റെ തന്നെ മുഖപത്രവും ആധാരവുമാകാനാണ് പ്രബോധനം ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാളത്തില്‍ ഇസ്ലാമിന്റെ സമകാലിക വായന സാധ്യമാക്കിയതാണ് കേരളത്തിന് പ്രബോധനം വാരിക ചെയ്ത ഏറ്റവും വലിയ സംഭാവനയെന്ന് പ്രബോധനം സീനിയര്‍ സബ് എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട് അഭിപ്രായപ്പെട്ടു. കാലാതിവര്‍ത്തിയായ ഇടപെടലുകളാണ് വാരിക നടത്തുന്നതെന്നും മലയാള ഭാഷക്ക് വരെ സവിശേഷമായ സംഭാവനകള്‍ അര്‍പ്പിച്ച പ്രസിദ്ധീകരണമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലിബറലിസത്തിനും നവനാസ്തികതക്കുമെതിരായ പോരാട്ടത്തില്‍ നേതൃപരമായ പങ്കു വഹിച്ചും കക്ഷിതത്വത്തിനതീതമായി എല്ലാ വിഭാഗം എഴുത്തുകാര്‍ക്കും പണ്ഡിതന്മാര്ക്കും ഇടം നല്കി മുസ്ലിം ഐക്യത്തിന്റെ നെടുംതൂണാകാന്‍ ശ്രമിച്ചും വേറിട്ട വഴികള്‍ തുറന്ന പ്രസിദ്ധീകരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പേരില്‍ തന്നെ ദൗത്യത്തെ വഹിക്കുന്ന മഹത്തായ പ്രസിദ്ധീകരണമാണ് പ്രബോധനമെന്ന് ഐ പി എച്ച് ചീഫ് എഡിറ്ററും എഴുത്തുകാരനുമായ വി എ കബീര്‍ അഭിപ്രായപ്പെട്ടു.
സി ഐ സി പ്രസിഡന്റ് ടി കെ കാസിം അധ്യക്ഷത വഹിച്ചു. വിമന്‍ ഇന്ത്യ പ്രസിഡണ്ട് നഹ്യ ബീവി, യൂത്ത് ഫോറം പ്രസിഡന്റ് എസ് എസ് മുസ്തഫ, ഗേള്‍സ് ഇന്ത്യ ഖത്തര്‍ പ്രസിഡന്റ് ഖദീജ മന്‍സൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുല്‍ അസീസ് മഞ്ഞില്‍ കവിത അവതരിപ്പിച്ചു. ഹബീബുറഹ്മാന് കീഴിശ്ശേരി സ്വാഗതം പറഞ്ഞു. ഐ എം മുഹമ്മദ് ബാബു, നൗഫല്‍ വി കെ, അബ്ദുല്‍ ജബ്ബാര്‍, റിയാസ് പി റസാഖ്, മുഹമ്മദ് സല്മാന്, ത്വയ്യിബ അര്‍ഷദ് എന്നിവര്‍ നേതൃത്വം നല്കി.
വായന കൂടുതല്‍ ജനകീവും എളുപ്പവുമാകുന്ന വിധത്തിലാണ് പ്രബോധനം ആപ്പ് തയാറാക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ്/ ആപ്പിള്‍ സ്റ്റോറുകളില്‍ ലഭ്യമാകുന്ന ആപ്പ് ആകര്‍ഷകമായ അക്ഷരങ്ങളും രൂപകല്പനയും പോഡ്കാസ്റ്റും ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.

