എമിറേറ്റ്സ് ഫസ്റ്റ് എം ഡി ജമാദ് ഉസ്മാന് യു കെ പാര്‍ലമെന്റിന്റെ എക്സലന്‍സ് പുരസ്‌ക്കാരം

Web Desk
1 Min Read

കൊച്ചി: യു എ ഇയില്‍ ഏഴു വര്‍ഷത്തെ സര്‍വീസ് പാരമ്പര്യമുള്ള എമിറേറ്റ്സ് ഫസ്റ്റ് അഞ്ച് വര്‍ഷമായി യു കെയിലും പ്രവര്‍ത്തിക്കുന്നുണ്ട്. യു കെ ബിസിനസ് അനാലിസിസിന്റെ ഭാഗമായി യു കെ സര്‍ക്കാര്‍ എമിറേറ്റ്സ് ഫസ്റ്റ് എം ഡി ജമാദ് ഉസ്മാന് എക്സലന്‍സ് അവാര്‍ഡ് നല്‍കി.

city exchange

യു എ ഇയില്‍ നിന്നും ലണ്ടനിലേക്ക് പ്രതിവര്‍ഷം അഞ്ച് മില്യന്‍ പൗണ്ടിന്റെ വരുമാനമുണ്ടാക്കുമെന്നും ഇരുന്നൂറ് കമ്പനികളെ എത്തിക്കുമെന്നുമുള്ള എമിറേറ്റ്സ് ഫസ്റ്റിന്റെ ലക്ഷ്യങ്ങളെ യു കെ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

യു കെ പാര്‍ലമെന്റിലെ ലോഡ്സ് ഹൗസില്‍ നടന്ന പുരസ്‌ക്കാര ചടങ്ങില്‍ വീരേന്ദ്ര ശര്‍മ എം പി ജമാദ് ഉസ്മാന് പുരസ്‌ക്കാരം നല്‍കി. എം പിമാരായ ക്രിസ് ഫിലിപ്, മാര്‍ക്ക് പൗസി, സാറാ അതേര്‍ട്ടണ്‍, മാര്‍ട്ടിന്‍ ഡേ എന്നിവര്‍ പുരസ്‌ക്കാരദാന ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image

എമിറേറ്റ്സ് ഫസ്റ്റ് ഇതുവരെ നാലായിരത്തി അഞ്ഞൂറോളം കമ്പനികളാണ് യു എ ഇയില്‍ ആരംഭിച്ചത്. ലണ്ടനില്‍ രണ്ട് മില്യന്‍ പൗണ്ടിന്റെ പദ്ധതിയാണ് യു കെയില്‍ 2024ല്‍ എമിറേറ്റ്സ് ഫസ്റ്റ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.

Share This Article
Leave a Comment
error: Content is protected !!