ഫലസ്തീന്‍ ജനതക്ക് വേണ്ടി പള്ളികളില്‍ പ്രാര്‍ഥന നടത്തണമെന്ന് ടി പി അബ്ദുല്ല കോയ മദനി

Web Desk
1 Min Read

കോഴിക്കോട്: കൊടിയ പീഡനത്തിന് ഇരകളായി കൊണ്ടിരിക്കുന്ന ഫലസ്തീന്‍ ജനതക്ക് വേണ്ടി വെള്ളിയാഴ്ച പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടത്താന്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു. നിരപരാധികളായ ഫലസ്തീന്‍ ജനതക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും തടയുകയും ജനവാസ കേന്ദ്രങ്ങളില്‍ ബോംബിങ് നടത്തി പിഞ്ചു പൈതങ്ങളെയും വൃദ്ധരെയും വരെ കൊന്നൊടുക്കുന്ന ഇസ്രാഈല്‍ ഭീകരത അംഗീകരിക്കാനാവില്ല. യുദ്ധ നിയമങ്ങളും മാനവികതയും കാറ്റില്‍ പറത്തി വിവേകരഹിതമായി അക്രമം നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു. മുസ്ലിം സമൂഹം ആദരവോടെ കാണുന്ന മൂന്നാമത്തെ പള്ളിയായ മസ്ജിദുല്‍ അഖ്സയില്‍ പോലും അക്രമം അഴിച്ചുവിട്ട് ഭീതി വിതക്കുന്ന ഇസ്രാഈല്‍ കാട്ടാളത്തം അവസാനിപ്പിക്കാനും മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കാനും ലോക രാഷ്ട്രങ്ങള്‍ എത്രയും വേഗം ഇടപെടണം. മനുഷ്യക്കുരുതി കുറക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. പീഡിതരായ ഫലസ്തീന്‍ ജനതയുടെ മോചനം ലോകം ആഗ്രഹിക്കുന്നതാണ്. ഫലസ്തീന്‍ ജനതയെ മുന്നില്‍ നിര്‍ത്തി കൂട്ടക്കുരുതിക്ക് കളമൊരുക്കുന്ന വിവേകരഹിതമായ ഏത് നീക്കത്തേയും അംഗീകരിക്കാന്‍ കഴിയില്ല. ഫലസ്തീന്‍ ജനതയുടെ അതിജീവനത്തിന് വേണ്ടി മുസ്ലിം ലോകം നടത്തുന്ന വിവേകപൂര്‍ണമായ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണെന്നും മദനി പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!