

തൃശൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ ബെന്നി ബഹന്നാന്റെ നേതൃത്വത്തില്‍ മതിലകം സെന്ററില്‍ നിന്ന് പുന്നക്കുരു സെന്ററിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി. മതിലകത്ത് നിന്നാരംഭിച്ച നൈറ്റ് മാര്‍ച്ച് ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ റഷീദ് മുഖ്യപ്രഭാഷണം നടത്തി. മതിലകം ജുമാ മസ്ജിദ് ഖത്തിബ് അബ്ദുല്‍ സലാം ഫൈസി മുഖ്യാഥിതിയായി പങ്കെടുത്തു.

യു ഡി എഫ് ചെയര്‍മാന്‍ എസ് എ സിദ്ദിഖ്, യു ഡി എഫ് കണ്‍വീനര്‍ മുജീബ് റഹ്‌മാന്‍, യു ഡി എഫ് നേതാക്കളായ എം കെ അബ്ദുല്‍ സലാം, സുനില്‍ പി മേനോന്‍, പി ബി മൊയ്തു, പി കെ മുഹമ്മദ്, കെ എം ഷാനിര്‍, സി എസ് രവീന്ദ്രന്‍, പി എം എ ജബ്ബാര്‍, സി സി ബാബുരാജ്, കെ എഫ് ഡൊമനിക്ക്, ടി എം നാസര്‍, അഡ്വ. പി എച്ച് മഹേഷ്, ഇ എസ് സാബു, സാജന്‍ പി ഡി, ആനന്ദ് കൈതവളപ്പില്‍, മനാഫ്, ടി എം കുഞ്ഞുമൊയ്തീന്‍, എന്‍ എസ് സലീമുദ്ദീന്‍, പി എ അഫ്‌സല്‍, ആസിഫ് മുഹമ്മദ്, എന്‍ എസ് ഷാഹുല്‍ ഹമീദ്, ശോഭന രവി എന്നിവര്‍ സംസാരിച്ചു.

ബീന സുരേന്ദ്രന്‍, മനാഫ് അഴീക്കോട്, മണി കാവുങ്കല്‍, ടി എസ് ശശി, കെ എം സാദത്ത്, ഇ കെ സജീവന്‍, സിറാജ് മാസ്റ്റര്‍, മുഹമ്മദ് സഗീര്‍, സി ജെ പോള്‍സണ്‍, പി ഡി സജീവന്‍, ഇര്‍ഷാദ് വലിയകത്ത്, സുധാകരന്‍ മണപ്പാട്ട്, പി പി ജോണ്‍, ഷിബു വര്‍ഗ്ഗീസ്, ഇ എസ് നിയാസ്, സി എം മൊയ്തു, രാജേഷ് പാലപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ആയിരക്കണക്കിന് ജനാധിപത്യ മതേതര വിശ്വാസികള്‍ നൈറ്റ് മാര്‍ച്ചില്‍ അണിനിരന്നു.

