Connect with us

Featured

വാരാന്ത്യം വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on


ദോഹ: ഖത്തറിലെ കാലാവസ്ഥ വാരാന്ത്യം വരെ മേഘാവൃതമായി തുടരുമെന്നും ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രതിവാര പ്രവചനത്തില്‍ അറിയിച്ചു.

ചാറ്റല്‍ മഴ ചില സമയങ്ങളില്‍ ഇടിയോട് കൂടിയാകാമെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേര്‍ത്തു. പെട്ടെന്നുള്ള മാറ്റങ്ങളുടെ കാലമായ സരായത്ത് സീസണ്‍ അടുത്തതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രാദേശികമായി അല്‍ സരായത്ത് എന്നറിയപ്പെടുന്ന ഈ സീസണ്‍ മാര്‍ച്ച് അവസാന പത്തില്‍ ആരംഭിക്കുകയും മെയ് പകുതി വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. അല്‍ സരായത്തിന്റെ സവിശേഷത ചുരുങ്ങിയ സമയത്തിനുള്ളില്‍ വേഗത്തിലുള്ള സംവഹന മേഘ വികാസങ്ങളാണ്. തുടര്‍ന്ന് ഇടിമിന്നലോടുകൂടിയ മഴയും തീവ്രതയില്‍ കനത്ത സജീവമായ മിന്നലും ഉണ്ടാകുന്നു. ചില പ്രദേശങ്ങളില്‍ പൊടി ഉയരാന്‍ കാരണമാകുന്ന ശക്തമായ കാറ്റിനും ഈ സീസണ്‍ സാക്ഷ്യം വഹിക്കും. സായാഹ്നത്തിലും രാത്രിയിലും ഇടവിട്ടുള്ള സമയങ്ങളില്‍ സാധാരണയായി രൂപം കൊള്ളുന്നതിനാലാണ് അല്‍ സരായത്ത് സീസണിന് ഈ പേര് ലഭിച്ചത്.


error: Content is protected !!