കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Web Desk
1 Min Read

ദോഹ: കാലാവസ്ഥാ വകുപ്പിന്റെ ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ ഞായറാഴ്ച രാത്രി ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി.

city exchange

പ്രക്ഷുബ്ധമായ കടല്‍ സാഹചര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. തിരമാലകളുടെ ഉയരം രണ്ടു മുതല്‍ നാല് അടി വരെയും ചിലപ്പോള്‍ എട്ട് അടി വരേയും ഉയരാന്‍ സാധ്യതയുണ്ട്.

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് പകല്‍ താപനില മിതമായതോ താരതമ്യേന ചൂടുള്ളതോ ആയതിനാല്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചില സമയങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

രാജ്യത്തുടനീളമുള്ള ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും ഏറ്റവും ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും പ്രവചിക്കപ്പെടുന്നു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!