

ദോഹ: ഐ സി സി മലയാള സാഹിത്യ സമാജത്തിന്റെ മൂന്നാമത്തെ പരിപാടി ഐ സി സി മുംബൈ ഹാളില്‍ നടന്നു.

ബിര്‍ള, ലയോള, എം ഇ എസ്, ഡി പി എസ് എം ഐ എസ്, ഭവന്‍സ്, ഡി പി എസ് മൊണാര്‍ക്, പേള്‍, ഒലീവ് എന്നീ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. മുരളി സ്വാഗതം ചെയ്തു.

പ്രശസ്ത എഴുത്തുകാരിയും പരിസ്ഥിതി സ്‌നേഹിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറുടെ പാവം മാനവഹൃദയം എന്ന കവിതയായിരുന്നു അവതരിപ്പിച്ചത്. ഡി പി എസ് മൊണാര്‍ക് സ്‌കൂളിലെ മലയാളം അധ്യാപിക സ്മിത ആദര്‍ശ് സുഗതകുമാരി ടീച്ചറെ കുറിച്ച് ആമുഖം നല്‍കി. ടീച്ചറുടെ പ്രധാന കൃതികളും ലഭിച്ച പുരസ്‌കാരങ്ങളും ചിത്രങ്ങളുടെ സഹായത്തോടെ വിവരിച്ചു. സ്മിത ടീച്ചറുടെ സ്വന്തം അനുഭവത്തില്‍ നിന്നും സുഗതകുമാരിയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ചകള്‍ പകര്‍ന്നു നല്‍കിയപ്പോള്‍ കുട്ടികള്‍ക്കത് വിലപിടിച്ച അറിവുകളായിരുന്നു.
പാവം മാനവഹൃദയം എന്ന കൊച്ചു കവിത അവതരിപ്പിച്ചത് ശ്രീകലയായിരുന്നു. നല്ല ഒഴുക്കുള്ള ഭാഷയില്‍ കുട്ടികളുടെ കൂടി ഇടപെടലുകളോടെ വളരെ ഭംഗിയായിട്ടുള്ള അവതരണമായിരുന്നു ശ്രീകലയുടേത്. പരിചിതമല്ലാത്ത വാക്കുകളെക്കുറിച്ച് വിവരിച്ചും അവയുടെ ചിത്രങ്ങളടക്കം കാണിച്ചുമായിരുന്നു കവിതാലാപനം. കവിതാ അവതരണത്തിലെ ഓരോ ഘട്ടത്തിലും കുട്ടികളുമായുള്ള ചോദ്യോത്തര രീതിയിലായിരുന്നു ശ്രീകല മുന്നോട്ടു പോയിരുന്നത്.
പേള്‍ സ്‌കൂളിലെ ഫാത്തിമ (കവിത), ഡി പി എസ് മൊണാര്‍ക്കിലെ നന്ദന (മോഹിനിയാട്ടം), ഇഷ (ചിത്രം), ഭവന്‍സ് സ്‌കൂളിലെ ആര്‍ലിന്‍ (പാട്ട്) എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
കവിതയും കഥയും നാടകവും നോവലുമൊക്കെയായി സാഹിത്യത്തിന്റെ ഏറ്റവും സുന്ദരവും മധുരതരവുമായ അവതരണങ്ങളുമായി ഖത്തറിലെ കുട്ടികള്‍ക്ക് വേണ്ടി ഐസിസി മലയാള സാഹിത്യ സമാജം തുടര്‍ന്നും പരിപാടികള്‍ ഒരുക്കുന്നുണ്ട്.

