
കുവൈറ്റ് സിറ്റി: ഇസ്ലാമിക ലോകത്ത് വൈജ്ഞാനിക, നവജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി കേരളീയ മുസ്ലിം സമൂഹത്തില്‍ വൈജ്ഞാനിക, സാംസ്‌കാരിക മുന്നേറ്റങ്ങളുടെ ചാലക ശക്തികളായി നിലകൊണ്ട സയ്യിദ് അബ്ദുറഹിമാന്‍ അല്‍ ബുഖാരി, എം എ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, കുവൈത്ത് ഐ സി എഫ് നേതൃരംഗത്തിരിക്കെ കഴിഞ്ഞ വര്‍ഷം വിട പറഞ്ഞ സയ്യിദ് സൈദലവി തങ്ങള്‍ സഖാഫി വാവാട് എന്നിവരെ അനുസ്മരിച്ചു കൊണ്ട് ഐ സി എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ സുഹ്ബ സമ്മേളനം സംഘടിപ്പിച്ചു.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കുവൈത്ത് ഐ സി എഫ് പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. മര്‍കസ് പി ആര്‍ ഒ മുഹിയുദ്ദീന്‍ കോയ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍അസീസ് സഖാഫി പ്രാരംഭ പ്രാര്‍ഥന നിര്‍വഹിച്ചു.

അഹമ്മദ് സഖാഫി കാവനൂര്‍, അബ്ദുല്ല വടകര പ്രസംഗിച്ചു. മുഹമ്മദ് അസ്ഹര്‍ ഫാദിലി മുഹിയുദ്ദീന്‍ മാല പാരായണം നടത്തി. സയ്യിദ് സാദിഖ് തങ്ങള്‍, ഷുക്കൂര്‍ മൗലവി, ഹൈദറലി സഖാഫി, അബ്ദു റസാഖ് സഖാഫി, അബു മുഹമ്മദ്, ശുഹൈബ് അമാനി എന്നിവര്‍ സംബന്ധിച്ചു. സാലിഹ് കിഴക്കേതില്‍ സ്വാഗതവും മുഹമ്മദ്അലി സഖാഫി പട്ടാമ്പി നന്ദിയും പറഞ്ഞു.
