

ദോഹ: കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക്. അബൂ ഹമൂറിലെ ഐ സി സി അശോക ഹാളിലാണ് പരിപാടി.

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി സൈതലവി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും. സി പി സൈതലവിയെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സമദ്, ജനറല്‍ സെക്രട്ടറി സലീം നാലകത്ത് മറ്റു സഹഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
