രണ്ട് സൈക്ലിസ്റ്റുകള്‍ വാഹനാപകടത്തില്‍ മരിച്ചു

Web Desk
0 Min Read

ദോഹ: വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സൈക്ലസ്റ്റുകളായ രണ്ടുപേര്‍ മരിച്ചു. ലാമ അല്‍ മൊഹ്താസിബ്, ദീബ് അകാവി എന്നിവരാണ് മരിച്ചത്.

city exchange

ഖത്തര്‍ സൈക്ലിംഗ് ആന്‍ഡ് ട്രയാത്ലോണ്‍ ഫെഡറേഷന്‍ സമൂഹ മാധ്യമങ്ങളില്‍ സൈക്കിള്‍ യാത്രക്കാരുടെ ചിത്രം സഹിതം വാര്‍ത്ത പങ്കുവെച്ചു. ഇരു സൈക്ലിസ്റ്റുകളുടെയും കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടത്തില്‍ അനുശോചനം അറിയിച്ചു.

അത്ലറ്റും സഹ സൈക്ലിസ്റ്റുമായ ഹദീല്‍ റെയാദ് തന്റെ ഇന്‍സ്റ്റാ സ്റ്റോറിയില്‍ കൂട്ടുകാരിയുടെ നഷ്ടത്തിന്റെ വാര്‍ത്ത പങ്കുവെച്ചു. ഇരുണ്ട ദിവസങ്ങളിലൊന്നായിരുന്നുവെന്നും നമുക്കറിയാവുന്ന ഒരാള്‍ ഓര്‍മയാകുമ്പോള്‍ വേദനിപ്പിക്കുകയും ഹൃദയത്തെ തകര്‍ക്കുകയും ചെയ്യുന്നതായി റെയാദ് എഴുതി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!