

ദോഹ: വിദ്യാഭ്യാസ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തര്‍ ഫൗണ്ടേഷന്റെ പ്രീ-യൂണിവേഴ്സിറ്റി എജ്യുക്കേഷന്റെ ഭാഗമായ ഖത്തര്‍ അക്കാദമി അല്‍ വക്ര 2024- 25 അധ്യയന വര്‍ഷത്തേക്ക് 6-12 ഗ്രേഡ് വരെയുള്ള പെണ്‍കുട്ടികള്‍ക്കായി കെട്ടിടം സ്ഥാപിക്കും.

ഖത്തര്‍ അക്കാദമി അല്‍ വക്രയുടെ വിദ്യാര്‍ഥികളുടെ വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായതും പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതുമായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിലൂടെ ഓരോ വിദ്യാര്‍ഥിനിക്കും അക്കാദമികമായും വ്യക്തിപരമായും മികവ് പുലര്‍ത്താന്‍ പ്രചോദിപ്പിക്കുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കാനാണ് സ്കൂള്‍ ലക്ഷ്യമിടുന്നത്.

വരാനിരിക്കുന്ന അധ്യയന വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പിനായി വിദ്യാര്‍ഥികള്‍ക്കായി 127 സീറ്റുകള്‍ അനുവദിച്ചു. പുതുതായി നിയുക്തമാക്കിയ കെട്ടിടത്തില്‍ 91 സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം സംവരണം ചെയ്തിട്ടുണ്ട്. ഓരോ വിദ്യാര്‍ഥിനിയെയും പരിപോഷിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ഖത്തര്‍ ഫൗണ്ടേഷന്റെ പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷന്‍ പ്രസിഡന്റ് അബീര്‍ അല്‍ ഖലീഫ പറഞ്ഞു.
