ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഹാഷിഷ് പിടികൂടി

Web Desk
0 Min Read

ദോഹ: രാജ്യത്തേക്ക് ഹാഷിഷ് (കഞ്ചാവ്) കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ 3,579.5 ഗ്രാം ഹാഷിഷാണ് കണ്ടെത്തിയത്.

city exchange

സോപ്പ് പൊതിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടര്‍ച്ചയായ പരിശീലനവും ഉള്‍പ്പെടെ എല്ലാ പിന്തുണാ മാര്‍ഗങ്ങളും അവര്‍ സജ്ജീകരിച്ചിരിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!