

ദോഹ: ഖത്തറിലെ മുന്‍നിര കോണ്‍ട്രാക്ടിംഗ് കമ്പനിയായ ഗള്‍ഫാര്‍ അല്‍ മിസ്നാദില്‍ ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.

ഗള്‍ഫാര്‍ പ്ലാന്റ് ഫെസിലിറ്റിയില്‍ നടന്ന പരിപാടിയില്‍ ജീവനക്കാരുടെ ആവേശകരമായ പങ്കാളിത്തം ശ്രദ്ധേയമായി.

എക്സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് ജി പിള്ള, സീനിയര്‍ ജനറല്‍ മാനേജര്‍ ഹേമചന്ദ്രന്‍, ജനറല്‍ മാനേജര്‍ അനുപം കര്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
വിവിധ ഡിവിഷനുകളിലെ ജീവനക്കാര്‍ അടങ്ങുന്ന 10 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. നാലു ടീമുകള്‍ വിജയികളായി.

