ഖത്തര്‍ മലയാളി സമ്മേളനം; ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കം

Web Desk
1 Min Read

ദോഹ: ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഞായറാഴ്ച് തുടക്കം. ഇന്ന് രാത്രി എട്ടര മണിക്ക് ദോഹ യുണിവേഴ്‌സിറ്റി (പഴയ കോളേജ് ഓഫ് നോര്‍ത്ത് അറ്റ്‌ലാന്റിക്) ഗ്രൗണ്ടില്‍ കിക്കോഫ് ചെയ്യും.

city exchange

ആദ്യ റൗണ്ടില്‍ പി ബി എഫ് സി പാലക്കാട്, ഡോം ഖത്തര്‍ മലപ്പുറം, ഫ്രൈഡേ എഫ് സി കണ്ണൂര്‍, ബ്രദര്‍ എഫ് സി തിരുവനന്തപുരം, ഒറിക്‌സ് എഫ് സി കാസര്‍ഗോഡ്, അല്‍ നെറ്റ് തൃശൂര്‍, ക്യൂ കെ ഐ സി വയനാട്, എ ജി എഫ് സി കോഴിക്കോട്, ഫോക്കസ് എഫ് സി പാലക്കാട്, അഡ്വാന്‍സ് പ്ലസ് ഇടുക്കി, ഈഗ്ള്‍സ് കോട്ടയം, ഓമശ്ശേരി കോഴിക്കോട്, സിറ്റി എക്‌സ്‌ചേഞ്ച് ടി ജെ എസ് വി തൃശൂര്‍, എഫ് സി ആലുവ എറണാകുളം, ക്യൂ എഫ് കൊല്ലം, ക്യൂ സ്‌ക്വയര്‍ മലപ്പുറം എന്നീ ടീമുകള്‍ മാറ്റുരക്കും.

എട്ട്, ഒന്‍പത് തിയ്യതികളില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളും പതിനൊന്നാം തിയ്യതി ക്വാര്‍ട്ടര്‍ മത്സരങ്ങളും രണ്ട് ഗ്രൗണ്ടുകളിലായി രാത്രി എട്ടര മണിമുതല്‍ നടക്കും.

സെമി ഫൈനല്‍ മത്സരങ്ങള്‍ പന്ത്രണ്ടാം തിയ്യതി ഏട്ടരയ്ക്കും ഒന്‍പതരയ്ക്കും ആണ് നടക്കുക. കിരീടംപ്പോരാട്ടം പതിമൂന്നാം തിയ്യതി രാത്രി എട്ട് മണിക്ക് ദോഹ സ്റ്റേഡിയത്തില്‍ നടക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!