ഗസയിലെ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ഖത്തര്‍

Web Desk
1 Min Read

ദോഹ: ഗസ മുനമ്പിലെ സ്ഥിതിഗതികളില്‍ ഖത്തര്‍ ഉത്കണ്ഠ രേഖപ്പെടുത്തി. സംഘര്‍ഷം അവസാനിപ്പിക്കാനും ശാന്തത പാലിക്കാനും പരമാവധി സംയമനം പാലിക്കാനും എല്ലാ കക്ഷികളോടും ഖത്തര്‍ ആഹ്വാനം ചെയ്തു.

city exchange

ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിക്കുന്ന ഇസ്രായേലാണ് നിലവിലെ സംഭവങ്ങള്‍ക്ക് ഉത്തരവാദിയെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇസ്രായേല്‍ പൊലീസിന്റെ സംരക്ഷണയില്‍ അല്‍-അഖ്‌സ മസ്ജിദില്‍ ആവര്‍ത്തിച്ചുള്ള റെയ്ഡുകളാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്.

അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങള്‍ അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമസാധുതയുടെയും ഫലസ്തീന്‍ ജനതയുടെ ചരിത്രപരമായ അവകാശങ്ങളുടെ പ്രമേയങ്ങളെ മാനിക്കാനും ഇസ്രയേലിനെ നിര്‍ബന്ധിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി നീങ്ങേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image

കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി 1967-ലെ അതിര്‍ത്തിയില്‍ അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതുള്‍പ്പെടെ ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളുടെയും ന്യായത്തിന്റേയും കാര്യത്തില്‍ ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!