നാര്‍ക്കോട്ടിക്ക് ജിഹാദ്: കേന്ദ്രസര്‍ക്കാര്‍ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുന്നു

Web Desk
1 Min Read

കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സുരേഷ് ഗോപി എംപിയാണ് കേന്ദ്രസര്‍ക്കാര്‍ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നു പറഞ്ഞത്.

city exchange

നേരത്തെ കേന്ദ്രനിര്‍ദേശ പ്രകാരം സുരേഷ് ഗോപി എംപി പാലാ ബിഷപ്പിനെ നേരിട്ടു സന്ദര്‍ശിക്കുകയും പിന്തുണ അറിയിക്കുകയുംചെയ്തിരുന്നു. നാര്‍ക്കോട്ടിക് ജിഹാദ് എന്നൊരു വിഷയം ഇല്ലെന്നും അങ്ങനെയൊരു വാക്ക് ഉപയോഗിക്കേണ്ട ആവശ്യമില്ലായിരുന്നു എന്നും പ്രതികരിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനം നടത്തിയിരുന്നു. നാര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഇല്ലെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചു ചില കണക്കുകളും അദ്ദേഹം നിരത്തിയിരുന്നു. മയക്കുമരുന്നു കേസില്‍ പിടിയിലായവരുടെ മതം തിരിച്ചുള്ള കണക്കും മുഖ്യമന്ത്രി അവതരിപ്പിച്ചു. ബിഷപ് പ്രസ്താവന തിരുത്തുകയാണു വേണ്ടതെന്ന മട്ടിലുള്ള സമീപനമാണ് മുഖ്യമന്ത്രിയും സിപിഐയും മുന്നോട്ടുവച്ചത്. ആദ്യ ദിവസത്തെ ലഘുവായ വിമര്‍ശനത്തിനു ശേഷം പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിഷപ്പിനെ പ്രസ്താവനയ്‌ക്കെതിരേ കടുത്ത നിലപാടുമായി രംഗത്തുവന്നത്.സര്‍ക്കാരിലെ മന്ത്രി വി.എന്‍.വാസവന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചതു സമസ്ത അടക്കമുള്ള മുസ്ലിം സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു. ഇതിനെതിരേ രൂക്ഷവിമര്‍ശനവമായി സമസ്ത രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ മുസ്ലിം സംഘടനകള്‍ കോഴിക്കോട്ട് യോഗം വിളിക്കുകയും ചെയ്തു. ഇതോടെയാണ് ബിഷപ് മുന്നോട്ടുവച്ച വിഷയത്തിനെതിരേ നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും നിര്‍ബന്ധിതമായത്.ഈ വിഷയത്തില്‍ തിരുത്തലാണ് വേണ്ടതെന്നും സര്‍വകക്ഷിയോഗവും സമുദായനേതൃ യോഗവുമൊന്നും വിളിച്ചു ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലെത്തെ പ്രതികരണം. എന്നാല്‍, ബിഷപ് മുന്നോട്ടുവച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കുന്നത്. നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ ബിഷപ്പിനെ പൂര്‍ണമായും പിന്തുണച്ചു ബിജെപിയും രംഗത്തെത്തിയിരുന്നു. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ബിഷപ്പിനെ നേരിട്ടു വിളിച്ചു പിന്തുണ അറിയിച്ചു. സുരേഷ് ഗോപി എംപിയും വിവിധ ബിജെപി നേതാക്കളും പിന്തുണയുമായി പാലാ ബിഷപ്‌സ് ഹൗസിലെത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!