

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. ഒക്ടോബര്‍ ഏഴു മുതല്‍ 15 വരെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി കലാ- കായിക- അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ നടക്കും.

കലാ മത്സരങ്ങള്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് നടക്കുന്നത്. ഇത്തവണ ടീമുകളും വ്യക്തിഗത മല്‍സരങ്ങളും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത് നിര്‍ബന്ധമാണ്. മനക്കപ്പടി പ്ലാസ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്ന കേരളോത്സവം ഉദ്ഘാടനം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വ്വഹിച്ചു. ഉദ്ഘാടന ഫുട്‌ബോള്‍ മല്‍സരത്തില്‍ കോസ അശോകയെ എസ് എഫ് സി അമ്പാട്ടുകാവ് 1-0ന് പരാജയപ്പെടുത്തി.

ഉദ്ഘാടന മല്‍സരത്തില്‍ വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, മെമ്പര്‍മാരായ രാജേഷ് പുത്തനങ്ങാടി, സി പി നൗഷാദ്, കേരളോത്സവം കോ ഓഡിനേറ്റര്‍മാരായ സുധീര്‍ കുന്നത്തേരി, സുനില്‍ കടവില്‍, യൂസഫ് കുന്നത്തേരി, പ്ലാസ റഷീദ്, ജയദേവന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഒക്ടോബര്‍ 15ന് കേരളോത്സവം സമാപന സമ്മേളനം സടക്ക് റോഡില്‍ വടംവലിയോടെ നടക്കും.

