കെ റെയില്‍ സര്‍വേ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തി

Web Desk
1 Min Read

തിരുവനന്തപുരം: കെ റെയില്‍ സര്‍വേ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് ഏജന്‍സി അറിയിച്ചു.

city exchange

സംസ്ഥാനത്തൊരിടത്തും ഇന്ന് സര്‍വേ നടപടികളുണ്ടാവില്ല. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് എറണാകുളത്തെ സര്‍വേ നടപടികള്‍ ഇന്ന് രാവിലെ കെ റെയില്‍ നിര്‍ത്തിവെച്ചിരുന്നു.

സര്‍വേ തുടരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഏജന്‍സി പറയുന്നു. നേരത്തെയുണ്ടായ പ്രതിഷേധങ്ങളില്‍ നിന്നും രൂപം മാറി ശക്തമായ രീതിയിലാണ് പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്നുണ്ട്. പ്രതിഷേധക്കാര്‍ ജീവനക്കാരെ ഉപദ്രവിക്കാനും ഉപകരണങ്ങള്‍ കേടുവരുത്താനും ശ്രമിക്കുന്നതായും ഏജന്‍സി ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ തീരുമാനിച്ചതെന്ന് ഏജന്‍സി അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!