

പലേര്‍മോ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ താരതമ്യേന ദുര്‍ബലരായ നോര്‍ത്ത് മാസിഡോണിയയോട് ഇറ്റലിക്ക് പരാജയം. ഇതോടെ മുന്‍ ലോകചാംപ്യന്മാര്‍ക്ക് ലോകകപ്പ് കളിക്കാന്‍ ഖത്തറിലെത്താനാവില്ല.

നിലവിലെ യൂറോപ്യന്‍ ചാംപ്യന്‍മാരാണ് ഇറ്റലി. പ്ലേ ഓഫ് മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വെള്ളിയാഴ്ച പുലര്‍ച്ചെ ഇറ്റലിയുടെ പരാജയം. മത്സരത്തിന്റെ 92-ാം മിനുട്ടില്‍ മാസിഡോണിയയുടെ അലക്‌സാണ്ടര്‍ ട്രോജ്‌കോവിസ്‌കി നേടിയ ഗോളാണ് ഇറ്റലിയെ ഖത്തര്‍ ലോകകപ്പ് വലക്ക് പുറത്താക്കിയത്.

2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിലും ഇറ്റലി യോഗ്യത നേടിയിരുന്നില്ല. ഇതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി കഴിഞ്ഞ വര്‍ഷം നടന്ന യൂറോ കപ്പില്‍ ജേതാക്കളായെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആദ്യ റൗണ്ടില്‍ യോഗ്യത ലഭിക്കാത്തതിനെതിരുന്നതിനെ തുടര്‍ന്ന് പ്ലേ ഓഫ് കളിക്കുകയായിരുന്നു.
1934, 1938, 1982, 2006 വര്‍ഷങ്ങളില്‍ നാലു തവണ ഫുട്ബാള്‍ ലോകകപ്പ് നേടിയ ഇറ്റലിക്ക് ഇതിനുമുമ്പ് 1958ലും ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. ഇറ്റലിയെ തോല്‍പ്പിച്ച നോര്‍ത്ത് മാഡിസോണിയ പ്ലേ ഓഫ് ഫൈനലില്‍ പോര്‍ച്ചുഗലിനെയാണ് എതിരിടുക. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തുര്‍ക്കിയെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ പ്ലേഓഫ് ഫൈനലിലെത്തിയത്.

