സൂപ്പര്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീനിധി ഡക്കാനും ബെംഗളൂരു എഫ് സിയും സമനില

Web Desk
2 Min Read

കോഴിക്കോട്: കോഴിക്കോട് തുടക്കമായ സൂപ്പര്‍ കപ്പ് ഫുട്ബാളില്‍ എ ഗ്രൂപ്പിലെ ആദ്യ കളിയില്‍ ശ്രീനിധി ഡെക്കാന്‍ 1-1ന് ബംഗളുരുവിനെ സമനിലയില്‍ കുരുക്കി. ഐ ലീഗ് രണ്ടാം സ്ഥാനക്കാരാണ് ശ്രീനിധി ഡക്കാന്‍.

city exchange

സൂപ്പര്‍ കപ്പ് ആദ്യ മത്സരം ഗ്രൂപ്പ് എയില്‍ ബംഗ്‌ളുരുവും ശ്രീ നിധിയും തമ്മിലുള്ള പോരാട്ടം ബംഗ്‌ളുരുവിന്റെ മുന്നേറ്റം കണ്ടാണ് തുടങ്ങിയത്. പത്താം മിനിറ്റില്‍ ബംഗളുരുവിന്റെ യാവി ഹെര്‍ണാണ്ടസ് ബംഗളുരുവിനെ മുന്നിലെത്തിച്ചു. 21-ാം മിനിറ്റില്‍ അഫ്ഗാനിസ്താന്‍ താരം ഫൈസല്‍ ഷായസ്‌തെ ശ്രീനിധിയുടെ സമനില ഗോള്‍ നേടി.

എട്ടാം മിനുട്ടില്‍ ബാംഗ്‌ളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് കിട്ടിയ അവസരം ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഗോള്‍ പോസ്റ്റിന് മുകളിലേക്ക് പുറത്തേക്ക് പോയി.

പത്താം മിനുട്ടില്‍ ബംഗ്‌ളുരുവിന്റെ പ്രതിരോധ താരം 32-ാം ജേഴ്‌സി നമ്പര്‍ റോഷന്‍ സിങ്ങ് ബോക്‌സിലേക്ക് നല്‍കിയ പാസ്സ് റോയ് കൃഷ്ണ ഗോള്‍ പോസ്റ്റിലേക്കടിച്ച് റീ ബൗണ്ട് വന്നത് ബംഗ്ളൂരുവിന്റെ സ്പാനീഷ് താരം പത്താം നമ്പര്‍ ഫ്രാന്‍സിസ്‌ക്കൊ വലയിലേക്കടിച്ച് ഗോളാക്കി. ബംഗ്‌ളുരു ഒരു ഗോളിന്റെ ലീഡിലെത്തി.

- Advertisement -
Ad image

കൃത്യം പത്ത് മിനുട്ടിന് ശേഷം അഫ്ഗാന്‍ താരം ഫായ്‌സല്‍ ഷയെസ്‌തേ (പത്താം നമ്പര്‍) ബ്രില്ലന്റ് മൂവിലൂടെ ഗോള്‍ കീപ്പര്‍ ഗുര്‍പ്പീദ് സിങ്ങിനെ മറി കടന്നു സമനിലയിലെത്തിച്ചു.

ആദ്യ പകുതിക്ക് ശേഷം ഇരു ടീമുകളും വിജയ ഗോളിന് വേണ്ടി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോളായില്ല. എണ്‍പതാം മിനുട്ടില്‍ ബംഗളുരു സുരേഷ് സിംഗിന് പകരം മുന്നേറ്റ താരം ലിയോണ്‍ അഗസ്റ്റിനെ കളത്തിലിറക്കി. 85-ാം മിനുട്ടില്‍ ഡേവിഡ് കാസ്റ്റനഡേയെ പിന്‍വലിച്ച് ശ്രീനിധി ഡെക്കാന്‍ ലൂയിസ് ഓഗനയെ കളത്തിലിറക്കി.

ക്വാളിഫെയര്‍ മത്സരത്തില്‍ നെറോക്കയെ 4-2ന് തോല്‍പ്പിച്ചെത്തിയ ഐ ലീഗ് മൂന്നാം സ്ഥാനക്കാര്‍ ഐ എസ് എല്‍ ടീമായ ബംഗളുരുവിനെ സമനിലയില്‍ പിടിക്കാനായി.

ശ്രീനിധി ഡെക്കാന് അടുത്ത മത്സരം 12ന് കേരള ബ്ലാസ്റ്റേഴ്സുമായാണ്. ബാംഗ്ലൂരു എഫ് സിക്ക് ഏപ്രില്‍ 12ന് രാത്രി റൗണ്ട് ഗ്ലാസ് പഞ്ചാബുമായും. ശ്രീനിധി ഡെക്കാന്റെ ബിജയ് ചെത്രിയാണ് ഹീറോ സൂപ്പര്‍ കപ്പ് ആദ്യ ഹീറോ ഓഫ് ദി മാച്ച്.

Share This Article
Leave a Comment
error: Content is protected !!