

ഭുവനേശ്വര്‍: ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ന് രാത്രി ഏഴിന് ഇന്ത്യയുമായി ഖത്തര്‍ ഏറ്റുമുട്ടും. ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടില്‍ ഗ്രൂപ്പ് എയിലെ രണ്ടാം അങ്കത്തിലാണ് ഇന്ത്യയും ഖത്തറും ഏറ്റുമുട്ടുന്നത്.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശക്തമായ ടീമുമായാണ് ഖത്തര്‍ രംഗത്തെത്തുന്നത്. ഇന്ത്യക്ക് ഗ്രൂപ്പിലെ ഏറ്റവും ശക്തമായ മത്സരമാണ് ഖത്തറിനെതിരെ നടക്കുന്നത്. കുവൈത്തിനെതിരെ കുവൈത്തില്‍ ജയം നേടിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും കെ പി രാഹുലും ഇന്ത്യക്കായി ഖത്തറിനെതിരെ കളിച്ചേക്കും.
അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ഖത്തര്‍ ഇന്ത്യയിലെത്തിയത്. നാല് ഗോളുകള്‍ നേടിയ അല്‍മോയസ് അലിയും നാല് അസിസ്റ്റുകള്‍ നല്‍കിയ ഹമാം അഹമ്മദുമാണ് ഖത്തര്‍ ആക്രമണത്തിന്റെ കുന്തമുന.
നിലവില്‍ ഏഷ്യന്‍ ചാംപ്യന്മാരാണ് ഖത്തര്‍. ഫിഫ റാങ്കിംഗില്‍ ഇന്ത്യയിലേക്കാള്‍ എത്രയോ മുകളിലാണ് ഖത്തറിന്റെ സ്ഥാനം.

