കോടിയേരി ബാലകൃഷ്ണന്‍ സി പി എം സെക്രട്ടറിയേറ്റ് പട്ടിക വായിക്കണമെന്ന് അഡ്വ. ജെബി മേത്തര്‍

Web Desk
1 Min Read

കൊച്ചി: സംസ്ഥാന കോണ്‍ഗ്രസ് നേതൃനിരയില്‍ ന്യൂനപക്ഷങ്ങള്‍ ഇല്ലെന്ന് വിലപിച്ച കോടിയേരി ബാലകൃഷ്ണന്‍ സി പി എം സെക്രട്ടറിയേറ്റ്
അംഗങ്ങളുടെ ലിസ്റ്റ് വായിച്ചു നോക്കണമെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജെബി മേത്തര്‍ ആവശ്യപ്പെട്ടു.

city exchange

ബന്ധങ്ങളുടെ പേരില്‍ ചിലര്‍ക്ക് ഡബിള്‍ പ്രമോഷന്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന സി പി എമ്മിനെ നയിക്കുന്നവരില്‍ ഒരാളുപോലും
ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നില്ല. നാല് വോട്ട് കിട്ടാനും വാര്‍ത്ത തലക്കെട്ട് പിടിക്കാനും പച്ചക്ക് വര്‍ഗീയത പറയുന്ന കോടിയേരി സ്വന്തം പാര്‍ട്ടിയില്‍ ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി വാദിക്കാന്‍ തയ്യാറാവണമെന്നും അഡ്വ. ജെബി മേത്തര്‍ ആവശ്യപ്പെട്ടു.

സ്ത്രീകളെ അപമാനിച്ചു എന്നു പേര്
ദോഷമുള്ളവരെ സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സി പി എം വനിതാ നേതാക്കള്‍ രംഗത്ത് വരണമെന്നും ജെബി മേത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!