കാര്‍ഷിക- പരിസ്ഥിതി പ്രദര്‍ശനം മാര്‍ച്ച് 10 മുതല്‍

Web Desk
0 Min Read

ദോഹ: മുന്‍സിപ്പാലിറ്റി മന്ത്രാലയവും പരിസ്ഥിതി മന്ത്രാലയവും ചേര്‍ന്ന് ഒന്‍പതാമത് ഖത്തര്‍ അന്താരാഷ്ട്ര കാര്‍ഷിക എക്‌സിബിഷനും മൂന്നാമത് ഖത്തര്‍ അന്താരാഷ്ട്ര പരിസ്ഥിതി എക്‌സിബിഷനും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 10 മുതല്‍ 14 വരെയാണ് പ്രദര്‍ശനം.

city exchange

ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 650ലേറെ പ്രാദേശിക- അന്തര്‍ദേശീയ സംഘങ്ങള്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പരിപാടി അരങ്ങേറുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!