ഈ വാരാന്ത്യത്തില്‍ ഖത്തറില്‍ മഴയ്ക്ക് സാധ്യത

Web Desk
0 Min Read

ദോഹ: ഈ വാരാന്ത്യത്തില്‍ ഖത്തറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴമേഘങ്ങള്‍ രൂപപ്പെട്ടിരിക്കുന്നതായി ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഡിസംബര്‍ 12 വെള്ളിയാഴ്ച മുതല്‍ മഴ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന് വകുപ്പ് വ്യക്തമാക്കി.

city exchange

ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പകല്‍ സമയത്ത് മേഘാവൃതമായ അന്തരീക്ഷം അനുഭവപ്പെടുകയും രാത്രിയില്‍ താരതമ്യേന തണുപ്പ് വര്‍ധിക്കുമെന്നും വകുപ്പ് നിരീക്ഷിച്ചു. കാറ്റ് തെക്കുകിഴക്കില്‍ നിന്ന് വടക്കുകിഴക്കോട്ടേക്ക് ഇടത്തരം വേഗതയില്‍ വീശാനാണ് സാധ്യതയെന്നും അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!