ഖത്തര്‍ കെ എം സി സി പി എ മുബാറക് മെമ്മോറിയല്‍ ഫൈവ്‌സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് നാലിന്

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി സംസ്ഥാന സ്‌പോര്‍ട്‌സ് വിംഗ് കായികോത്സവ് സീസണ്‍-2ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പി എ മുബാറക് മെമ്മോറിയല്‍ അഖിലേന്ത്യാ ഫൈവ്‌സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 4, 11 തിയ്യതികളില്‍ അല്‍ജസീറ സ്റ്റേഡിയത്തില്‍ നടക്കും. ഖത്തറിലെ പ്രഗത്ഭരായ 32 ടീമുകളാണ് സിറ്റി എക്‌സ്‌ചേഞ്ച് ടൈറ്റില്‍ സ്‌പോണ്‍സറായ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

city exchange

ടൂര്‍ണമെന്റിന്റെ മുന്നോടിയായി ഫിക്‌സചര്‍ റിലീസിംഗ് ടീം മാനേജര്‍മാരുടെ സാന്നിധ്യത്തില്‍ തുമാമയിലെ കെ എം സി സി ഹാളില്‍ നടന്നു.

അന്തരിച്ച പി എ മുബാറക്കിന്റെ നാമധേയത്തിലുള്ള കെ എം സി സി സൗത്ത് സോണ്‍ സ്‌പോണ്‍സര്‍ ചെയ്ത എവര്‍ റോളിങ് ട്രോഫി അദ്ദേഹത്തിന്റെ മകള്‍ ഫാത്തിമ മുബാറക്കിന്റേയും മരുമകന്‍ മുഹമ്മദ് പര്‍വേസിന്റെയും സാന്നിധ്യത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റിക്ക് കൈമാറി.

- Advertisement -
Ad image

ഖത്തര്‍ കെ എം സി സി സംസ്ഥാന സ്പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു. കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ക്യു എഫ് എ പ്രതിനിധി മുഹമ്മദ് ഹിഷാം, ടൂര്‍ണമെന്റ് ടൈറ്റില്‍ സ്‌പോണ്‍സര്‍ സിറ്റി എക്്‌സ്‌ചേഞ്ച് പ്രതിനിധി ഹുസൈന്‍, കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി എന്നിവര്‍ സംസാരിച്ചു. ടൂര്‍ണമെന്റ് കണ്‍വീനര്‍ താഹിര്‍ പട്ടാര സ്വാഗതം പറഞ്ഞു. കെ എം സി സി സെക്രട്ടറി കോയ കൊണ്ടോട്ടി, സ്‌പോര്‍ട്‌സ് വിംഗ് ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം പുലുക്കൂല്‍, സ്‌പോര്‍ട്‌സ് വിംഗ് ഭാരവാഹികളായ മുജീബ് കോയിശേരി, സിദ്ദീഖ് പറമ്പന്‍, മുഹമ്മദ് ബായാര്‍, അജ്മല്‍ തെങ്ങലക്കണ്ടി, നൗഫല്‍ സി കെ, മൂസ താനൂര്‍, മഹ്മൂദ് നാദാപുരം, ഷംസു തൃശ്ശൂര്‍, റാഷിദ് പെരിന്തല്‍മണ്ണ, ഷാജഹാന്‍ വണ്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!