

ദോഹ: കെ എം സി സിയുടെ പ്രാരംഭ കാലം മുതല്‍ മൂന്ന് പതിറ്റാണ്ട് നേതൃരംഗത്തും സമീക്ഷയുടെ പ്രഥമ കണ്‍വീനറായും പൊതുരംഗത്തെ വിവിധ വേദികളിലെ നിറസാന്നിധ്യമായി സാംസ്‌കാരിക രാഷ്ട്രീയ ചിന്തകളിലെ വഴികാട്ടിയായിരുന്ന
പി എം ഖാലിദ് സാഹിബ് വാടാനപ്പള്ളിയെ ഖത്തര്‍ കെ എം സി സി തൃശൂര്‍ ജില്ലാ കമ്മിറ്റിയും മണലൂര്‍ മണ്ഡലം കെ എം സി സി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുമോദന സദസ്സില്‍ സ്‌നേഹാധരം നല്‍കി ആദരിച്ചു. ഹൃസ്വ സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയതായിരുന്നു അദ്ദേഹം.

നൂറുകണക്കിന് പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ യോഗം ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ടി നാസര്‍ അധ്യക്ഷത വഹിച്ചു.


പ്രതാപങ്ങളും സൗകര്യങ്ങളുമൊന്നും ഇല്ലാതിരുന്നൊരു കാലത്ത് കെ എം സി സി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയ നേതൃത്വ അംഗവും കെ എം സി സിയെ സമകാലിക പ്രശസ്തിയില്‍ എത്തിക്കുന്നതില്‍ പങ്കാളിയായ മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ടാണ് നാട്ടിലെത്തിയത്.
സി എച്ച് മുഹമ്മദ് കോയയുടെ നിര്യാണത്തെ തുടര്‍ന്ന് കേരളത്തില്‍ സി എച്ചിന്റെ നാമധേയത്തില്‍ ആദ്യമായി സ്ഥാപിതമായ സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഓര്‍ഫനേജ് അസോസിയേഷന്റെ അമരക്കാരന്‍, പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് എന്നീ പദവികളില്‍ സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം വാടാനപ്പള്ളി തെക്കേ മഹല്ല് വൈസ് പ്രസിഡന്റ്, ഖത്തര്‍ കെ എം സി സി റിട്ടേണീസ് ഓഫ് തൃശൂര്‍ ഡിസ്ട്രിക്ട് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ പദവികളിലെത്തി മുസ്ലിം ലീഗ് ജില്ലാ വര്‍ക്കിങ്ങ് കമ്മിറ്റി അംഗവുമായ അദ്ദേഹത്തില്‍ നിന്ന് കെ എം സി സിയുടെ പൂര്‍വകാല നേതൃപ്രവര്‍ത്തങ്ങള്‍ കേള്‍ക്കാനും പഠന വിധേയമാക്കുന്നതിനും ഇത്തരം സദസ്സുകള്‍ ഉപയോഗപ്പെടുത്തേണ്ടതും അതിലൂടെ പുതുതലമുറയ്ക്ക് നിസ്വാര്‍ഥ പ്രവര്‍ത്തന പാടവം പകര്‍ന്നെടുക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത് ഓരോ കെ എം സി സിക്കാരന്റെയും ധര്‍മ്മമായിരിക്കണമെന്നും ഉദ്ഘാട പ്രസംഗത്തില്‍ ഡോ. അബ്ദുസ്സമദ് അഭിപ്രായപ്പെട്ടു.
ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രസിഡന്റ് എന്‍ ടി നാസര്‍ കൈമാറി. മണലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം പ്രസിഡന്റ് എം സി ഹാഷിം കൈമാറി. ചേലക്കര മണ്ഡലം പ്രസിഡന്റ് ജാഫര്‍ മൊയ്തു പൊന്നാട അണിയിച്ചു.
ഖത്തര്‍ നാഷണല്‍ ഫെന്‍സിങ് ചാമ്പ്യന്‍ ‘അണ്ടര്‍ 11’ വെള്ളി മെഡല്‍ ജേതാവ് ബാസിം ജാഫര്‍ ഖാന്‍, സി ബി എസ് ഇ അത്ലറ്റിക് മീറ്റ് വെങ്കല മെഡല്‍ ജേതാവ് ഇഹ്സാന്‍ ഇസ്മായില്‍ എന്നിവരെ കെ എം സി സി ജില്ലാ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആദരിച്ചു.
കെ എം സി സി സംസ്ഥാന ട്രഷറര്‍ പി എസ് എം ഹുസൈന്‍, ജില്ലാ ജനറല്‍ സെക്രട്ടറി നസീര്‍ അഹമദ്, ജില്ലാ ട്രഷറര്‍ നസീര്‍ എസ്, മണ്ഡലം പ്രസിഡന്റ് എം സി ഹാഷിം, നീതി ഭദ്ര- ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. ജാഫര്‍ ഖാന്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ വി എ ബക്കര്‍ ഹാജി, പ്രത്യേക ക്ഷണിതാക്കളായി എത്തിച്ചേര്‍ന്ന ഇന്‍കാസ് ഖത്തര്‍ സെക്രട്ടറി സി എം സുരേഷ് മാധവന്‍, വാടാനപ്പള്ളി റിലീഫ് കമ്മിറ്റി രക്ഷാധികാരി മനാഫ് ഐനിക്കല്‍, വിവിധ മണ്ഡലം, പഞ്ചായത്ത് പ്രസിഡന്റുമാരും ആശംസകള്‍ നേര്‍ന്നു.
കെ എം സി സിയുടെ ഓരോ അംഗവും തങ്ങളുടെ മാതൃസംഘടനയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ അതിരറ്റു സ്‌നേഹിക്കുന്നത്‌കൊണ്ടാണ് കെ എം സി സിക്കാരനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനു ശേഷവും വീണ്ടും കെ എം സി സി അംഗങ്ങളുടെ സദസ്സില്‍ പങ്കെടുക്കാന്‍ കഴിയുന്നത് ഏറ്റവും വലിയ അംഗീകാരമാണന്നും മറുപടി പ്രസംഗത്തില്‍ പി എം ഖാലിദ് പറഞ്ഞു.
മണലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി യൂനസ് വാടാനപ്പള്ളി സ്വാഗതവും ട്രഷറര്‍ നൗഫല്‍ പാടൂര്‍ നന്ദിയും പറഞ്ഞു.

