
ജിദ്ദ: ഗള്‍ഫ് കപ്പ് 27-ാം പതിപ്പിന്റെ സെമിഫൈനലില്‍ ഖത്തറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3- 2ന് പരാജയപ്പെടുത്തി സൗദി അറേബ്യ ഫൈനലില്‍ പ്രവേശിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

ഗോള്‍രഹിത സമനിലയില്‍ മത്സരം അവസാനിച്ചതിനെ തുടര്‍ന്നാണ് വിജയികളെ നിര്‍ണയിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തിയത്. ഇതില്‍ സൗദി അറേബ്യ 3- 2ന് വിജയം സ്വന്തമാക്കി.

ഒക്ടോബര്‍ 6ന് കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ഗള്‍ഫ് കപ്പ് ഫൈനല്‍ നടക്കുക. മറ്റൊരു സെമിഫൈനലില്‍ യു എ ഇയും ഒമാനും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് സൗദി അറേബ്യ ഫൈനലില്‍ നേരിടുക.
