ത്രോബാക്ക് ഫുഡ്‌ഫെസ്റ്റിവല്‍ 2026; പഴയകാല രുചികള്‍ പുതുവത്കരിച്ച് റമദാന്‍ ഫുഡ് ഫെസ്റ്റിവല്‍

Web Desk
0 Min Read

ദോഹ: റമദാനില്‍ ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ ത്രോബാക്ക് ഫുഡ്‌ഫെസ്റ്റിവല്‍ അരങ്ങേറും. മാര്‍ച്ച് 19 വരെയാണ് ഫുഡ് ഫെസ്റ്റിവല്‍ അരങ്ങേറുക. വൈകിട്ട് അഞ്ചര മുതല്‍ രാത്രി രണ്ടു വരെയാണ് ഫെസ്റ്റ്. വാരാന്ത്യങ്ങളില്‍ വൈകിട്ട് അഞ്ചര മുതല്‍ പുലര്‍ച്ചെ മൂന്ന് വരെയായിരിക്കും പരിപാടി. പ്രവേശനം സൗജന്യമാണ്.

city exchange

പരമ്പരാഗതവും ആധുനികവുമായ രുചികള്‍ ചേര്‍ന്ന് പ്രത്യേക അനുഭവം ഒരുക്കുകയെന്നതാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. പ്രാദേശിക റസ്റ്റോറന്റുകള്‍ വിവിധ രുചികളുമായി ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നു.

പഴയകാല രുചികളെയും പുതിയ രുചിയുള്ള ചേരുവകളെയും സംയോജിപ്പിച്ച് പുതുമയുള്ള അനുഭവമായിരിക്കും ഫുഡ് ഫെസ്റ്റിവല്‍ സമ്മാനിക്കുക. ഭക്ഷണത്തിനൊപ്പം സൗഹൃദവും കുടുംബബന്ധവും ഊര്‍ജ്ജസ്വലമാക്കാനാവുന്നതാണ് ഈ അവസരം.

Share This Article
Leave a Comment
error: Content is protected !!