
ദോഹ: ഡിയോറ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ബര്‍വ വില്ലജില്‍ ഹാമദ് അബ്ദുല്ല അല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം അനു സിതാര മുഖ്യാതിഥിയായിരുന്നു. ഡിയോറ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ പ്രദീപ് കല്ലന്‍ സംസാരിച്ചു. നൂറുകണക്കിന് പേരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്.

മനോഹരമായ ഗോള്‍ഡ്, ഡയമണ്ട് ആഭരണങ്ങള്‍ക്ക് പുറമെ വെള്ളി ആഭരങ്ങളുടെ അതിനൂതന ഡിസൈനുകളും ഡിയോറയില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ട്രെന്‍ഡിംഗ് ലൈറ്റ് വെയ്റ്റ് ആഭരങ്ങളുടെ മികച്ച കളക്ഷനും ഡിയോറയില്‍ നിന്നും വാങ്ങുന്ന ആഭരണങ്ങള്‍ക്ക് ലൈഫ് ടൈം ഫ്രീ സര്‍വീസും പ്രത്യേകതകളാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് 5 ഭാഗ്യ ശാലികള്‍ക്ക് 5 ഗോള്‍ഡ് ചെയിന്‍ സമ്മാനമായി നല്‍കും. ഇതില്‍ പങ്കാളികളക്കാന്‍ ഡിയോറഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്‍സ്റ്റാഗ്രാം പേജ് ഫോളോ ചെയ്യുകയും ഷോറൂം സന്ദര്‍ശിച്ച് കൂപ്പണ്‍ ബോക്സില്‍ നിക്ഷേപിക്കുകയും വേണം. വിജയികളെ സെപ്റ്റംബര്‍ 14ന് പ്രഖ്യാപിക്കും.
