
ദോഹ: ഖത്തര്‍ സന്ദര്‍ശിക്കുന്ന യു എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ചാള്‍സ് ബ്രാഡ്ഫോര്‍ഡ് കൂപ്പറിനെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി സ്വീകരിച്ചു.

ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളും അവയെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികള്‍, പ്രത്യേകിച്ച് സൈനിക, പ്രതിരോധ സഹകരണ മേഖലകളില്‍, പൊതു താത്പര്യമുള്ള നിരവധി വിഷയങ്ങള്‍ എന്നിവ അവര്‍ അവലോകനം ചെയ്തു.
