അല്‍ഖോര്‍ സ്‌നേഹസംഗമം; ഫൈവ്‌സ് ഫുട്ബാള്‍ സമാപിച്ചു

Web Desk
1 Min Read

ദോഹ: മാനവിക സൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകരുവാന്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഒക്ടോബര്‍ 27ന് അല്‍ഖോറില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമത്തിന്റെ പ്രചാരണാര്‍ഥം അല്‍ഖോര്‍ മേഖലയിലെ ഫുട്‌ബോള്‍ ക്ലബ്ബു്കളെ പങ്കെടുപ്പിച്ചു നടത്തിയ ഏകദിന ഫൈവ്‌സ് ഫുട്‌ബോള്‍ മത്സരം മുന്‍ ഖത്തര്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് മുബാറക് അല്‍ മുഹന്നദി ഉദ്ഘാടനം ചെയ്തു.

city exchange

അല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബര്‍വാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരങ്ങളില്‍ അല്‍ഖോര്‍ ഫുട്‌ബോള്‍ ക്ലബ് ജേതാക്കളായി. എ എഫ്സി- ബി, ഇന്‍ഫിനിറ്റി, എം ജെ എം കെ, ഗ്ലാറ്റിക്കോസ്, അഡ്രോയ്‌റ്റേഴ്‌സ് എഫ് സി, സൗത്ത്-ഇലവന്‍, എസ് ഐ ക്യു അല്‍ഖോര്‍ എന്നിങ്ങനെ എട്ടു ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. സാദിഖ് റഹ്മാന്‍, നിഹാദ് അഷ്‌റഫ്, നാജി തുടങ്ങിയവര്‍ കളികള്‍ നിയന്ത്രിച്ചു.

സി ഐ സി അല്‍ഖോര്‍ ആക്ടിങ് പ്രസിഡന്റ് സകീര്‍ ഹുസൈന്‍, സെക്രട്ടറി തൗഫീഖ് കണ്‍വീനര്‍ ഹാരിസ്, അസിസ്റ്റന്റ് കണ്‍വീനര്‍ ലബീബ് അഹ്മദ്, സിറാജുല്‍ ഹസന്‍, അഷ്റഫ് കാരക്കാട്, അഷ്റഫ് വട്ടേക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!