സര്‍ഗ്ഗാത്മകതയും സാംസ്‌ക്കാരികതയും ചേര്‍ത്തുവെച്ച് ഖത്തര്‍ മ്യൂസിംയസിന് ജൂലൈ പരിപാടികള്‍

Web Desk
3 Min Read

ദോഹ: ഖത്തര്‍ മ്യൂസിയംസിന് ജൂലൈ മാസത്തില്‍ നിരവധി പരിപാടികള്‍. സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിന് സാംmdക്കാരികമായി സമ്പുഷ്ടമായ പരിപാടികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്ന് ഖത്തര്‍ മ്യൂസിയംസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

city exchange

മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്

ലേഡീസ് ആന്റ് ജെന്റില്‍മാന്‍ ഓഫ് ദി കോര്‍ട്ട്- കൊളാഷ് പഠനം- ജൂലായ് 5, 12, 19 തിയ്യതികളില്‍ വൈകിട്ട് നാല് മുതല്‍ അഞ്ചുവരെ
പേര്‍ഷ്യന്‍, മുഗള്‍ ഛായാചിത്രങ്ങളുടെ വിശദാംശങ്ങളും അനുപാതവും നിരീക്ഷിച്ച് ഛായാചിത്ര കല പഠിപ്പിക്കുകയും ചിത്രങ്ങള്‍ക്കു പിന്നിലെ ഫാഷനേയും പ്രതീകാത്മകതയേയും കുറിച്ച് ചര്‍ച്ച നടത്തുകയും മിക്‌സ്ഡ് മീഡിയ ഛായാചിത്ര രചനയും. ബുക്കിംഗിന് [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടാം.

- Advertisement -
Ad image

യംഗ് ആര്‍ക്കിടെക്ട്‌സ്- ജൂലൈ 6ന് വൈകിട്ട് നാല് മുതല്‍ അഞ്ചുവരെ
ഖത്തറിലെ ഏറ്റവും ശ്രദ്ധേയമായ രൂപകല്‍പ്പനകളിലൊന്നായ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിനു പിന്നിലെ വാസ്തുവിദ്യയും ഇസ്‌ലാമിക വാസ്തുവിദ്യാ രീതികളും എട്ടിനും 11നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടി. ഓണ്‍ലൈന്‍ സെഷന്‍ സൈന്‍ അപ് ചെയ്യുന്നതിന് whatsonatmiaQqm.org.qa എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം.

ഫിദ അല്ലൂവിനോടൊപ്പം പരമ്പരാഗത എംബ്രോയ്ഡറി വര്‍ക്കഷോപ്പ്- ജൂലായ് 11, 12 വൈകിട്ട് നാലര മുതല്‍ ആറര വരെ
ഫലസ്തീനിയന്‍ പരമ്പരാഗത എംബ്രോയ്ഡറിയുടെ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പരിപാടി ഫലസ്തീന്‍ എക്‌സിബിഷന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ [email protected][email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

ജീവിതത്തിന്റെ പൂവ്- ജൂലായ് 14ന് രാവിലെ 10 മുതല്‍ 12 വരെ
പന്ത്രണ്ടിനും 14നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി ജ്യാമിതീയ രൂപങ്ങളും നിറങ്ങളും ചേര്‍ത്തുള്ള രൂപകല്‍പ്പനകളാണ് ഈ സെഷന്‍. രണ്ടാംനില ടീച്ചിംഗ് റൂമിലാണ് പരിപാടി. ബുക്കിംഗിന് [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.[email protected]

പ്ലാനറ്റ് കിഡ്‌സ് ക്ലബ്- ജൂലായ് 29ന് രാവിലെ 10 മുതല്‍ 11.30 വരെ
അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് പ്ലാനറ്റ് കിഡ്‌സ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നത്. പ്രതിമാസ ഓണ്‍ലൈന്‍ കഥപറയലും ചര്‍ച്ചയും പ്രവര്‍ത്തവുമായി ബന്ധപ്പെട്ട് നടക്കുന്ന ഈ പരിപാടി നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാനുള്ള പരിപാടികളുമായി ബന്ധപ്പെട്ടതാണ്. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള നുറുങ്ങുകളും പങ്കിടും. താത്പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍

സിര്‍മ എബ്രോയ്ഡറിയുടെ കല- ജൂലായ് 1, 3, 5, 7, 10, 12, 14, 17 തിയ്യതികളില്‍ വൈകിട്ട് നാലര മുതല്‍ ആറര വരെ
കഅ്ബയുടെ ആവരണത്തില്‍ ഉപയോഗിക്കുന്ന എംബ്രോയ്ഡറി സാങ്കേതിക വിദ്യയെ കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലുമറിയാമോ? ഓരോ വര്‍ഷവും ഹജ്ജ് കാലത്ത് കഅബയുടെ കിസ്വ മാറ്റുന്നുണ്ട്. കറുത്ത പട്ടില്‍ സ്വര്‍ണമുപയോഗിച്ച് ഖുര്‍ആന്‍ വാക്യങ്ങള്‍ എഴുതിയ കിസ്‌വയില്‍ സ്വര്‍ണത്തിന്റേയും വെള്ളിയുടേയും നൂരുകള്‍ ഉപയോഗിച്ച് സിര്‍മ ശൈലിയിലുള്ള എംബ്രോയ്ഡറിയാണ് ചെയ്യാറുള്ളത്. നാഷണല്‍ മ്യൂസിയത്തിന്റെ സിര്‍മ എംബ്രോയ്ഡറി ക്ലാസില്‍ അത് പഠിക്കാനും പരിശീലിക്കാനും അവസരമുണ്ട്. 850 റിയാലാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

ഖത്തറില്‍ നിന്നുള്ള ഹജ്ജ്- ജൂലായ് 15ന് വൈകിട്ട് ആറര മുതല്‍ ഏഴര വരെ
മുന്‍കാലങ്ങളില്‍ നടന്ന ഹജ്ജ് യാത്രകളും അതിന്റെ തയ്യാറെടുപ്പുകളും ആചാരങ്ങളും പാരമ്പര്യങ്ങളും പരിചയപ്പെടുത്തുന്നു. ഖത്തറില്‍ നിന്ന് മക്കയിലേക്ക് പോയ വഴികള്‍, യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍, തടസ്സങ്ങള്‍, മടങ്ങിയെത്തുമ്പോഴുണ്ടായിരുന്ന ചടങ്ങുകള്‍, ആചാരങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടാവുന്നതാണ്. അറബിയിലാണ് സൂം വെബിനാര്‍ അരങ്ങേറുക.

ഖത്തറിന്റെ സാംസ്‌ക്കാരിക പൈതൃകത്തില്‍ ഇസ്‌ലാമിന്റെ സ്വാധീനം- ജൂലായ് 27, 29 ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ
ഖത്തറിലേക്കുള്ള ഇസ്‌ലാമിന്റെ വരവും ഖത്തരി സാംസ്‌ക്കാരിക പൈതൃകത്തെ സ്വാധീനച്ചതും കേന്ദ്രീകരിച്ചുള്ള വെര്‍ച്വല്‍ യാത്രയാണിത്. ഈ സ്വാധീനം സാമൂഹിക ആചാരങ്ങളിലും പ്രകടമാണ്. പരമ്പരാഗത വാസ്തുവിദ്യയില്‍ ഉള്‍പ്പെടെ ചെലുത്തിയ സ്വാധീനം അറിയാന്‍ [email protected] എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യാവുന്നതാണ്.

മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്

ഇസ്മാഈല്‍ അസ്സാമിനൊപ്പം കലാപഠനങ്ങള്‍- ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് നാലുമുതല്‍ ഏഴുവരെ
പെന്‍സില്‍, ചാര്‍ക്കോള്‍, പെയിന്റ് തുടങ്ങിയവ ഉപയോഗിച്ച് ചിത്രകലയിലെ സാങ്കേതിക വിദ്യകള്‍ പഠിക്കാന്‍ മുതിര്‍ന്നവര്‍ക്ക് അവസരം. സൈന്‍ അപ് ചെയ്യാന്‍ https://www.mathaf.org.qa/en/ismael-azzam

ലിന അബ്ദുല്ല ലുത്ഫിയുടെ കളിമണ്ണിലൂടെയുടെ കാഴ്ചകള്‍- മണ്‍പാത്ര ശില്‍പശാല- ജൂലൈ 11, 12, 25 തിയ്യതികളില്‍ വൈകിട്ട് നാലു മുതല്‍ ഏഴുവരെ (സീറ്റുകള്‍ പരിമിതം)
ലെബനീസ് സെറാമിസ്റ്റായ ലിന അബ്ദുല്ല ലുത്ഫിയുടെ കളിമണ്ണില്‍ പാത്ര നിര്‍മാണ വര്‍ക്ക്‌ഷോപ്പില്‍ ഗ്ലേസിംഗ്, രൂപകല തുടങ്ങിയവയും പറയും. പങ്കെടുക്കുന്നവര്‍ക്ക് ലിയുടെ നിര്‍ദ്ദേശപ്രകാരം സൃഷ്ടി നടത്താനുമാവും. റജിസ്റ്റര്‍ ചെയ്യുന്നതിന് https://form.jotform.com/193481758973476

Share This Article
Leave a Comment
error: Content is protected !!