പാകിസ്താന്‍ അസംബ്ലി അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടു; തെരഞ്ഞെടുപ്പിന് തയ്യാറാവണമെന്ന് ജനങ്ങളോട് ഇമ്രാന്‍ഖാന്‍

Web Desk
1 Min Read

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാതെ സ്പീക്കര്‍ ഇറങ്ങിപ്പോയതിന് പിന്നാലെ പാകിസ്ഥാന്‍ ദേശീയ അസംബ്ലി അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ട് രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇതുമായി ബന്ധപ്പട്ട ശിപാര്‍ശ പ്രസിഡന്റിന് കത്തായി നല്കിയതായി ഇമ്രാന്‍ഖാന്‍ അറിയിച്ചു.

city exchange

എന്നാല്‍ സഭ പിരിച്ചുവിട്ട പ്രഖ്യാപനം വന്നെങ്കിലും നാടകീയ രംഗങ്ങൡ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ തുടരുകയാണ്. വിദേശരാജ്യത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അവിശ്വാസ പ്രമേയമെന്നും പ്രമേയം കൊണ്ടുവന്ന രീതി ഭരണഘടനാ വിരുദ്ധമാണ് എന്നും അറിയിച്ചാണ് സ്പീക്കറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോയത്. ഭരണഘടനയുടെ അഞ്ചാം വകുപ്പ് പ്രകാരമായിരുന്നു അവിശ്വാസ പ്രമേയം തള്ളിയത്.
പ്രധാനമന്ത്രി ഇമ്രാന്‍ഖാനും സഭയില്‍ ഹാജരായിരുന്നില്ല.

അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് സ്ഥാനം രാജിവെക്കേണ്ട അവസ്ഥയില്‍ നിന്നും ഇമ്രാന്‍ഖാന്‍ കഷ്ടിച്ചാണ് തലയൂരിയെടുത്തത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ടെന്നും വോട്ടെടുപ്പിന് ജനങ്ങള്‍ തയ്യാറായിരിക്കണമെന്നും ജനങ്ങളെ അഭിസംബോധന ചെയ്ത് ഇമ്രാന്‍ഖാന്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!