ഉച്ചക്ക് പോകേണ്ട ദോഹ എയര്‍ ഇന്ത്യ വിമാനം കരിപ്പൂരില്‍ നിന്ന് രാവിലെ ആറിന് പറന്നു

Web Desk
1 Min Read
FILE PHOTO: An Air India Airbus A320neo plane takes off in Colomiers near Toulouse, France, December 13, 2017. REUTERS/Regis Duvignau/File Photo

കോഴിക്കോട്: രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനിയായിരുന്ന കാലത്ത് സമയം വൈകി പേരുദോഷമുണ്ടാക്കിയ എയര്‍ ഇന്ത്യ ടാറ്റയുടെ സ്വന്തമായപ്പോള്‍ നേരത്തെ പോയി പുതിയ പേരുദോഷം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഉച്ചക്ക് 12 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് നേരത്തെ പോയത്.

city exchange

രാവിലെ ആറു മണിക്കാണ് കരിപ്പൂരില്‍ നിന്നും ദോഹയിലേക്ക് പറന്നത്. ഉച്ചക്കുള്ള വിമാനത്തിന് യാത്രക്കാരെത്തിയപ്പോഴാണ് വിമാനം ‘ഖത്തറി’ലെത്തിയ വിവരം അറിഞ്ഞത്. വലിയ പ്രതിഷേധം വിമാനത്താവളത്തില്‍ നടന്നതോടെ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് വിവരം ലഭിച്ചത്. ചിലര്‍ക്ക് പണം തിരികെ നല്കിയതായും മറ്റു ചിലര്‍ക്ക് നാളത്തെ വിമാനത്തില്‍ ടിക്കറ്റ് അനുവദിച്ചതായുമായാണ് വിവരം.

എല്ലാ യാത്രക്കാര്‍ക്കും വിമാനത്തിന്റെ സമയം മാറ്റിയ വിവരം അറിയിച്ചതായാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ക്കാര്‍ക്കും വിവരം ലഭിച്ചില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!