

ദോഹ: പതിനഞ്ചാമത് ജില്ലാതല ടൂര്‍ണമെന്റ് മീഡിയ വണ്‍ ഖിഫ് സൂപ്പര്‍ കപ്പിന് എറണാകുളം ജില്ലയുടെ പുതിയ ഔദ്യോഗിക ടീമിനെ ഖത്തറിലെ പ്രമുഖ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയായ ക്യാസില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി സി ഇ ഒ മിബു ജോസ് നെറ്റിക്കാടന്‍ ഏറ്റെടുത്തു.

പുതിയ ടീമിന് ക്യാസില്‍ യുണൈറ്റഡ് എറണാകുളം എഫ് സി എന്ന് നാമകരണം ചെയ്തു. പുതിയ ടീമിന്റെ കോര്‍ഡിനേറ്റര്‍ റോഷന്‍ ഡേവിസും സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ തോമസ് ഡോണ്‍ ബോസ്‌കൊയുമാണ്.

എറണാകുളം ജില്ലയിലെ പ്രവാസികളായ ഫുട്‌ബോള്‍ താരങ്ങളെയും ഇന്ത്യന്‍ ദേശീയ താരങ്ങളെയും ഐഎസ്എല്‍, ഐ ലീഗ് താരങ്ങളെയും ഉള്‍പ്പെടുത്തി ദോഹയുടെ മണ്ണില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിലധികമായി കാലഘട്ടത്തിനനുസരിച്ച് വിവിധ സംഘടനകളുടെ നാമത്തില്‍ അണിനിരന്നിരുന്ന എറണാകുളം ജില്ലാ ഫുട്‌ബോള്‍ ടീം പിന്നീട് യുണൈറ്റഡ് എറണാകുളം അസോസിയേഷന്‍ ഓഫ് ഖത്തര്‍ എന്ന പേരിലേക്ക് രൂപാന്തരപ്പെട്ടു.

ഈ കാലയളവില്‍ വിവിധ ടൂര്‍ണമെന്റകളില്‍ വിജയിക്കുകയും ജില്ലാതല ഖിഫ് ടൂര്‍ണമെന്റുകളില്‍ റണ്ണേഴ്സ് അപ്പ് ആകുകയും ചെയ്തിട്ടുണ്ട്. ഇന്നും എറണാകുളം ജില്ലയിലെ ഒട്ടനവധി ഫുട്‌ബോള്‍ കായിക താരങ്ങള്‍ക്ക് ഖത്തറിലെ കാണികള്‍ക്ക് മുമ്പില്‍ ബൂട്ട് കെട്ടുവാനും തുടര്‍ന്ന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുള്ളതും യുണൈറ്റഡ് എറണാകുളം ടീമിന്റെ എടുത്തു പറയാവുന്ന സംഭാവനയാണ്.
തികഞ്ഞ ഫുട്‌ബോള്‍ പ്രേമിയും കണ്ണൂര്‍ വോറിയേഴ്‌സ് എഫ് സിയുടെ ഉടമകളിലൊരാളുമായ മിബു ജോസിന്റെ ഉടമസ്ഥതയില്‍ ക്യാസില്‍ യുനൈറ്റഡ് എറണാകുളം എഫ് സി ടീമിനുവേണ്ടി പ്രൊഫഷനല്‍ ഫുട്‌ബോള്‍ രംഗത്തുള്ള മുഴുവന്‍ സാധ്യതകളും അദ്ദേഹം പ്രയോജനപ്പെടുത്തുമെന്ന് ടീമംഗങ്ങളും ജില്ലയിലെ ഫുട്‌ബോള്‍ ആരാധകരും പ്രതീക്ഷിക്കുന്നു.
മലയാള ചലച്ചിത്ര കലാ രംഗത്തും മറ്റ് പൊതു രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മിബു ജോസ് നെറ്റിക്കാടന്റെ എറണാകുളം ജില്ലാ ടീം പ്രഖ്യാപനം തന്റെ കായിക രംഗത്തോടുള്ള താത്പര്യവും പ്രതിബദ്ധതയും പ്രവൃത്തിയില്‍കൂടി പ്രകടിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
‘വിദേശ കോച്ചും വിദേശ പ്രൊഫഷനല്‍ കളിക്കാരുമടങ്ങുന്ന കണ്ണൂര്‍ വോറിയേഴ്‌സ് ക്ലബ്ബിന്റെ ഉയര്‍ന്ന നിലവാരത്തിലുള്ള സാങ്കേതിക ഉപദേശങ്ങളും പരിശീലന പാഠങ്ങളും പഠിക്കാനുള്ള അവസരങ്ങള്‍ പുതിയ എറണാകുളം ജില്ലാ ടീമിനുണ്ടാകുമെന്ന്’ ഒരു ചോദ്യത്തിന് ഉത്തരമായി മിബു ജോസ് നെറ്റിക്കാടന്‍ പറഞ്ഞു.
പതിനൊന്ന് വ്യത്യസ്ത ജില്ലാതല ടീമുകള്‍ പങ്കെടുക്കുന്ന മീഡിയ വണ്‍ ഖിഫ് സൂപ്പര്‍ കപ്പില്‍ നവംബര്‍ ഏഴിന് ക്യാസില്‍ യുനൈറ്റഡ് എറണാകുളം എഫ് സിയും അനക്‌സ് പാലക്കാടും തമ്മില്‍ ആദ്യമത്സരം നടക്കും.

