

ദോഹ: ടാറ്റ ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും തമ്മിലുള്ള സംയുക്ത സംരംഭമായ വിസ്താര മുംബൈ- ദോഹ റൂട്ടില്‍ സര്‍വീസ് ആരഭിച്ചു. ആഴ്ചയില്‍ നേരിട്ട് നാല് സര്‍വീസുകളാണ് വിസ്താര നടത്തുക.

തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് വിസ്താര മുംബൈ- ദോഹ റൂട്ടില്‍ സര്‍വീസ് നടത്തുക. വൈിട്ട് 6.45ന് മുംബൈയില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി എട്ടരയ്ക്ക് ദോഹയിലെത്തും. തുടര്‍ന്ന് രാത്രി 9.45ന് ദോഹയില്‍ നിന്നും പുറപ്പെട്ട് പിറ്റേ ദിവസം പുലര്‍ച്ചെ 4.05നാണ് മുംബൈയില്‍ തിരികെയെത്തുക.

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് സര്‍വീസ്.
ഇന്ത്യയ്ക്കും മിഡില്‍ ഈസ്റ്റിനും ഇടയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെയാണ് സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിസ്താര സര്‍വീസ് ആരംഭിച്ചത്. അബുദാബി, ദമാം, ദുബായ്, ജിദ്ദ, മസ്‌കറ്റ് എന്നിങ്ങനെ മേഖലയിലെ അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ്താരയ്ക്ക് നിലവില്‍ നേരിട്ട് സര്‍വീസുണ്ട്.
