ഖത്തര്‍ എയര്‍വേയ്സും എ എഫ് സിയും പങ്കാളിത്തം പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: ജനുവരി 12-ന് ആരംഭിക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023-ല്‍ ഖത്തര്‍ എയര്‍വെയ്‌സും എ എഫ് സിയും പങ്കാളിത്തം പ്രഖ്യാപിച്ചു. പങ്കാളിത്തം 2023 മുതല്‍ 2029 വരെയാണ് കരാര്‍ പ്രകാരം തുടരുക.

city exchange

എ എഫ് സി ഏഷ്യന്‍ കപ്പ് സൗദി അറേബ്യ 2027, എ എഫ് സി വിമന്‍സ് ഏഷ്യന്‍ കപ്പ് 2026 തുടങ്ങിയ മറ്റ് പ്രധാന മത്സരങ്ങളും അവകാശങ്ങളുടെ പാക്കേജില്‍ ഉള്‍പ്പെടുന്നു. എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഖത്തര്‍ 2024, എ എഫ് സി ഫുട്സല്‍ ഏഷ്യന്‍ കപ്പ് 2024, 2026, 2028, കൂടാതെ ഈ കാലയളവിലെ എല്ലാ എഫ് സി യൂത്ത് നാഷണല്‍ ടീം മത്സരങ്ങളും കരാറില്‍ ഉള്‍പ്പെടും.

ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് ആഗോള ആരാധകര്‍ക്കായി എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023-ല്‍ പങ്കെടുക്കാന്‍ യാത്രാ പാക്കേജുകള്‍ അവതരിപ്പിക്കുന്നു. റിട്ടേണ്‍ ഫ്‌ളൈറ്റുകള്‍, ഹോട്ടലുകളുടെ തെരഞ്ഞെടുപ്പ്, മത്സര ടിക്കറ്റുകള്‍ എന്നിവയ്ക്കൊപ്പം ആവേശഭരിതരായ ആരാധകരെ എന്നത്തേക്കാളും അടുപ്പിക്കുന്നതിനാണ് ഈ പാക്കേജുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഈ ആവേശകരമായ ടൂര്‍ണമെന്റില്‍ പാക്കേജുകള്‍ ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ക്ക് http://www.qatarairways.com/asiancup എന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!