

ദോഹ: ഏഴു മഹല്ലുകളുടെ സംയുക്ത കൂട്ടായ്മ യായ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ കമ്മിറ്റി ഈ വര്‍ഷത്തെ റമദാന് ഹൃദയ പൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ മഹല്ലുകളില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് മൂന്നു വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് വി എം ജെ ഖത്തര്‍ കമ്മിറ്റി അറിയിച്ചു.

അരയാക്കൂല്താഴെയിലുള്ള ഒരു വീടിന്റെ പണി പൂര്‍ണമായും പൂര്‍ത്തിയായി താമസം ആരംഭിച്ചു. വില്ല്യാപ്പള്ളി മഹല്ലില്‍ മറ്റൊരു വീടും പറമ്പില്‍ മഹല്ലില്‍ മൂന്നാമത്തെ വീടും നിര്‍മാണ പ്രവര്‍ത്തനത്തിലാണ്. അതും ഈ വര്‍ഷം പൂര്‍ത്തീകരിക്കും.


വി എം ജെയുടെ ബലി പെരുന്നാള്‍ ഈദ് കാര്‍ഡ് പ്രകാശനം ഉപദേശക സമിതി ചെയര്മാന് അബ്ദുലത്തീഫ് തിരുവോത്ത് മുതിര്‍ന്ന അംഗം കെ പി ഇബ്രാഹിമിനു നല്കി പ്രകാശനം ചെയ്തു. ഖത്തര്‍ കമ്മിറ്റി നടത്തിയ ഈദ് സ്നേഹയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള പ്രശംസാ പത്രം മുഹമ്മദ് അലി എം കെ, സഹദ് കാര്‍ത്തികപ്പള്ളി, സജീര്‍ മൂസരിക്കണ്ടി എന്നിവര്‍ക്ക് തുണ്ടിയില്‍ സത്താര്‍ വിതരണം ചെയ്തു.
ആക്ടിങ് പ്രസിഡന്റ് തീയ്യാരമ്പത്തു കുഞ്ഞമ്മതിന്റെ അധ്യക്ഷതയില്‍ ചേര്‍ന യോഗം അഡൈ്വസറി ബോര്‍ഡ് ചെയര്മാന് അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജാഫര്‍ മേയന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്നോത്ത് റാഷിദ് ഹൃദയപൂര്‍വ്വം പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
ട്രഷറര്‍ പി കെ കെ അബ്ദുള്ള ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി വി എ നാസര്‍ സ്വാഗതവും നസീര്‍ പി പി കെ നന്ദിയും പറഞ്ഞു.

