

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ സ്‌നേഹ സൗഹൃദ കൂട്ടായ്മയായി രൂപീകരിച്ച മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (മെജസ്റ്റിഖ്) ന് പ്രൗഢ ഗംഭീര സമാരംഭമായി. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ ഔദ്യോഗികമായി സംഘടനയുടെ ലോഞ്ചിംഗ് നിര്‍വഹിച്ചു.

കേരളത്തിലെ മനോഹരമായ ജില്ലയായ മലപ്പുറം ജില്ലക്കാര്‍ക്ക് ഒരുമിക്കാനുള്ള സ്നേഹ സൗഹൃദ വേദിക്ക് ഖത്തറില്‍ തുടക്കം കുറിക്കുന്നത് ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടനക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന അദ്ദേഹം ഈ ആശയത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരെ അഭിനന്ദിക്കുകയും ചെയ്തു.


നിഹാദ് അലി അധ്യക്ഷത വഹിച്ചു. സംഘടനയുടെ അംഗത്വ കാര്‍ഡും അംബാസിഡര്‍ പ്രകാശനം ചെയ്തു. മെജസ്റ്റിക് ചെയര്‍മാന്‍ അഷ്റഫ് ചിറക്കല്‍ ആദ്യ മെമ്പര്‍ഷിപ്പ് കാര്‍ഡ് ഏറ്റുവാങ്ങി. മെജസ്റ്റിക് ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നെത്തിയ മുസ്ലിം ലീഗ് നേതാവും നിയമസഭാ സാമാജികനുമായിരുന്ന കെ എന്‍ എ ഖാദര്‍, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിയമസഭാ സാമാജികനുമായിരുന്ന എം സ്വരാജ്, കെ പി സി സി ജനറല്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്ത്, കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീല കൃഷ്ണന്‍ എന്നിവര്‍ക്ക് ഭാരവാഹികള്‍ മൊമെന്റോ കൈമാറി.
സംഘാടക സമിതി ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഐ സി സി സെക്രട്ടറി അബ്രഹാം ജോസഫ്, കെ എം സി സി ജില്ല പ്രസിഡന്റ് സവാദ് വെളിയംങ്കോട്, ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍, മെജസ്റ്റിക് ഭാരവാഹികളായ റിയാസ് അഹമ്മദ്, സന്ദീപ് പുത്തന്‍വീട്ടില്‍, മുനീഷ് എ സി, സല്‍മാന്‍ മടത്തില്‍, സജ്ന സാക്കി, ശീതള്‍ പ്രശാന്ത്, ഷാഫി പാറക്കല്‍, ഇസ്മായില്‍ കുറുമ്പടി എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാര്‍ നയിച്ച പ്രോജക്ട് മലബാരിക്കസ് ബാന്‍ഡിന്റെ കലാസന്ധ്യ അരങ്ങേറി. ആയിരത്തഞ്ഞൂറില്‍പരം പേരുടെ സദസ്സിന് മുന്നില്‍ നിറഞ്ഞ കൈയടികളോടെ പാടിത്തിമിര്‍ത്ത കലാസന്ധ്യ മെഗാ ലോഞ്ചിന് മിഴിവേകി.
ദോഹയിലെ പ്രഗത്ഭരായ കലാപ്രതിഭകളുടെ നേതൃത്വത്തില്‍ ലോഞ്ചിന് മുന്നോടിയായി വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും നടന്നു.
മെജസ്റ്റിക് ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍വീട്ടില്‍ സ്വാഗതവും ജിതിന്‍ ചക്കൂത്ത് നന്ദിയും പറഞ്ഞു.
ദോഹയിലെ മലയാളി ദമ്പതികളുടെ എഎംഎ ടൈപ്പ് -1 അസുഖം ബാധിച്ച പിഞ്ചു കുഞ്ഞിന്റെ ചികില്‍ത്സക്കായി ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫണ്ട് ശേഖരണത്തിന് മെജസ്റ്റിക് പിന്തുണ പ്രഖ്യാപിക്കുകയും കലക്ഷന്‍ നടത്തുകയും ചെയ്തു.
ഭാരവാഹികള്‍ക്ക് പുറമെ മെജസ്റ്റിക് മാനേജിങ് കമ്മിറ്റി അംഗങ്ങളായ സുജീര്‍, ദില്‍ഷാദ്, ലൂത്ഫി കലമ്പന്‍, സൈമണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

