റീച്ച് വേള്‍ഡ് വൈഡ് ചെയര്‍മാനായി റോണക്ക് മാത്യു ചുമതലയേല്‍ക്കും

Web Desk
1 Min Read

കൊച്ചി: സമൂഹത്തില്‍ കഷ്ടം അനുഭവിക്കുന്ന ജനഹൃദയങ്ങളില്‍ സഹായഹസ്തവുമായി പ്രവര്‍ത്തിച്ചുവരുന്ന ‘റീച്ച് വേള്‍ഡ് വൈഡ്’ എന്ന ജീവകാരുണ്യ സംഘടനയുടെ അമരക്കാരനായി റോണക്ക് മാത്യു ചുമതലയേല്‍ക്കും.

city exchange

ജൂണ്‍ രണ്ട് ഞായറാഴ്ച കോട്ടയം നാഗമ്പടത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ സംഘടനയുടെ മുന്‍ അധ്യക്ഷന്‍ ഡോ. മാത്യു കുരുവിള പുതിയ ചെയര്‍മാനെ ഔപചാരികമായി പ്രഖ്യാപിക്കും.

സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, നിരാലംബരായ വിദ്യാര്‍ഥികള്‍ക്കായുള്ള സൗജന്യ പഠനോപകരണവിതരണം ഉദ്ഘാടനം ചെയ്യും.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ‘താടിക്കാരന്‍’, ‘കടല്‍ മച്ചാന്‍’ എന്നിവര്‍ പങ്കെടുക്കും.

- Advertisement -
Ad image

യു കയിലെ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം ക്യാന്‍സര്‍ രോഗികളായ കുട്ടികളുടെ ഹൃദയാഗ്രഹങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കുന്ന ‘വണ്‍ മോര്‍ വിഷ് ‘എന്ന പദ്ധതിക്ക് തുടക്കമിട്ടുകൊണ്ടായിരുന്നു റോണക്ക് മാത്യുവും ഭാര്യ സാറ മാത്യുവും സാമൂഹിക സേവനരംഗത്ത് സജീവമായത്.

കഴിഞ്ഞ ഒരു ദശാബ്ദമായി സംഘടനയുടെ സി എഫ് ഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.

സാമ്പത്തികമായി തകര്‍ന്ന് കുഞ്ഞുങ്ങളെ പട്ടിണിക്കിടേണ്ടിവന്ന ഒരു ബിസിനസുകാരന്‍ റോണക്കിന്റെ പിതാവിന്റെ അരികില്‍ പ്രാര്‍ഥിക്കുവാനായി വന്നശേഷം പിറ്റേന്ന് ആത്മഹത്യ ചെയ്ത സംഭവമാണ് റീച്ചിന്റെ ഉത്ഭവത്തിന് കാരണമായത്.

2004ല്‍ ‘ഒരുപിടി അരി ഒരുപാട് ജീവന്‍’ എന്ന പദ്ധതിയിലൂടെ കോട്ടയം പട്ടണത്തില്‍ വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കികൊണ്ടായിരുന്നു റീച്ചിന്റെ തുടക്കം.

പിന്നീട് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായ പദ്ധതി, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സൗജന്യ ഓട്ടോറിക്ഷ വിതരണം, ‘യൂട്ടേണ്‍’ എന്ന ആന്റി ഡ്രഗ് ക്യാമ്പയിനുകള്‍, സൗജന്യ പാര്‍പ്പിട പദ്ധതി, പൊതുസ്ഥലങ്ങള്‍ മാലിന്യ വിമുക്തമാക്കുന്ന സ്വപ്നസുന്ദര കേരളം പദ്ധതി, പൊതുജനങ്ങളെ സഹായിക്കുന്ന റീച്ച് കാര്യാലയങ്ങള്‍, സൗജന്യ കുടിവെള്ള പദ്ധതി, ഗ്രാമങ്ങളെ മാലിന്യ വിമുക്തമാക്കുന്ന വില്ലേജ് അഡോപ്ഷന്‍ പ്രോഗ്രാം എന്നിങ്ങനെ നിരവധി ജീവകാരുണ്യ പദ്ധതികളാണ് റീച്ച് നടത്തിവരുന്നത്.

Share This Article
Leave a Comment
error: Content is protected !!