ശൈഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

Web Desk
1 Min Read

അബുദാബി: അബൂദാബി ഭരണാധികാരിയുടെ പ്രതിനിധിയും യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരനുമായ ശൈഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ (58) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

city exchange

ശൈഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തെ തുടര്‍ന്ന് യു എ ഇയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മൂന്നു ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

1965ല്‍ അല്‍ ഐനില്‍ ജനിച്ച അദ്ദേഹം 2010 ജൂണിലാണ് അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിക്കപ്പെട്ടത്. അബുദാബി പ്ലാനിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അണ്ടര്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെയും പ്രതിനിധിയായിരുന്നു അദ്ദേഹം.

- Advertisement -
Ad image

അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മുന്‍ അംഗം, അബുദാബി മാരിടൈം പോര്‍ട്ട് അതോറഇറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും ശൈഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വഹിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!